‘കുട്ടികളുടെ വര്‍ഷം’ സമാപനം ഡിസംബര്‍ 1ന് ബര്‍മ്മിംഗ്ഹാമില്‍

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യാതിഥി

ഫാ. ബിജു കുന്നക്കാട്ട്

മലബാര്‍ രുപത ആവിഷ്‌കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.
എല്ലാ വി, കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബ്ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ് ഒലാ സ്‌റ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേ ദിവസം വേദപാഠവും വി. കുര്‍ബ്ബാനയും നടക്കുന്ന സ്ഥലങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ മാറ്റിവയ്ക്കാനും രൂപത ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനത്തോടൊപ്പം ‘യുവജന വര്‍ഷ’ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികളും വിശ്വാസ പരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles