പെറുവിലെ സെമിനാരി പാവങ്ങളുടെ ആശുപത്രിയാക്കി

ലിമ: പെറുവിലെ ഒരു ഡോമിനിക്കന്‍ പ്രോവിന്‍സ് തങ്ങളുടെ ഒരു സെമിനാരി പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റി. ലിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയാണ് ആശുപത്രി ആക്കിയത്.

ഹോസ്പിറ്റല്‍ ഓഫ് ദ ചാരിറ്റി ഓഫ് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് എന്നു നാമകരണം ചെയ്തിരിക്കുന്ന ആശുപത്രിയുടെ ആശീര്‍വാദം ജനുവരി 23 ന് നടന്നു. ഫാ. ലൂയിസ് എന്റീക്ക് റാമിറസ് കമാച്ചോയും ഇപ്പോഴത്തെ പ്രിയോര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. റോമുലോ വാസ്‌ക്വയസുംമാണ് ആശുപത്രി മേധാവികള്‍.

വി. ഡോമിനിക്കിന്റെയും വി. മാര്‍ട്ടിന്‍ ഡി പോറസിന്റെ പരസ്‌നേഹ പ്രവര്‍ത്തികള്‍ നിറഞ്ഞ ജീവിത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാവങ്ങള്‍ക്കായി ആശുപത്രി ഒരുക്കുന്നതെന്ന് ഫാ. റാമിറസ് പറഞ്ഞു.

മുന്‍പ് ഏറെക്കാലമായി പാവങ്ങള്‍ക്കായി സൗജന്യ ആരോഗ്യപരിപാന ക്യാംപെയിനുകള്‍ നടത്തിയിരുന്നെങ്കിലും കുറേക്കൂടി കാര്യമായ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് പാവങ്ങള്‍ക്കായി ഒരു ആശുപത്രി എന്ന ആശയത്തിന് രൂപം ലഭിച്ചതെന്നും അത് യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം വിശദമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles