വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ ഓഫീസ് മേധാവി കര്‍ദിനാള്‍ ടാഗിള്‍
വത്തിക്കാന്‍ സിറ്റി: ഫിലിപ്പൈന്‍സിലെ മനിലാ അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളിനെ ഫ്രാന്‍സിസ് പാപ്പാ സുവിശേഷവല്ക്കരണ തിരുസംഘത്തിന്റെ തലവനായി നിയമിച്ചു.
കത്തോലിക്കാ സഭയുടെ പ്രേഷിത ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്ന, പ്രൊപ്പഗാന്ത ഫിദേ എന്നറിയപ്പെടുന്ന സുവിശേഷവല്ക്കരണ തിരുസംഘം വത്തിക്കാന്റെ ഏറ്റവും വലിയ കൂരിയാ വിഭാഗമാണ്.
കൂരിയ വിഭാഗം തലവന്‍ എന്ന സ്ഥാനം ഏറ്റെടുക്കുന്നതു മുതല്‍ കര്‍ദിനാള്‍ ടാഗിള്‍ മനിലാ ആര്‍ച്ചുബിഷപ്പ് സ്ഥാനം ഒഴിയും. 2011 ഡിസംബര്‍ മുതല്‍ അദ്ദേഹം ഈ ്സ്ഥാനം വഹിക്കുകയാണ്. 2015 മുതല്‍ അദ്ദേഹം കാരിത്താസ് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റാണ്.
1957 ല്‍ ജനിച്ച ടാഗിള്‍ 1982 ല്‍ വൈദികനായി. 2012 ല്‍ ബെനഡിക്ട് പാപ്പായാണ് അദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.