കര്‍ദിനാള്‍ ന്യൂമാന്റെ നാമകരണച്ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്റെ വിശുദ്ധപ്രഖ്യാപനച്ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും. ഇംഗ്ലണ്ടില്‍ നിന്നുള്ള വിശുദ്ധനാണ് കര്‍ദിനാള്‍ ന്യൂമാന്‍. നവോത്ഥാനത്തിന് ശേഷം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന രക്തസാക്ഷിയല്ലാത്ത പ്രഥമ വ്യക്തിയുമാണ് ന്യൂമാന്‍.

ഒക്ടോബര്‍ 13 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ദിവ്യബലിക്കു ശേഷം ചാള്‍സ് പൊന്തിഫിക്കല്‍ അര്‍ബന്‍ കോളേജില്‍ നടക്കുന്ന സ്വീകരണത്തിലും പങ്കെടുക്കും. ഇവിടെയാണ് ന്യൂമാന്‍ കത്തോലിക്കാ വൈദികനാകാന്‍ പഠനം നടത്തിയത്.

‘കര്‍ദിനാള്‍ ന്യൂമാന്റെ നാമകരണച്ചടങ്ങില്‍ പങ്കെടുക്കുവാനായി പോകുന്ന യുകെ ഡെലഗേഷനെ ചാള്‍സ് രാജകുമാരന്‍ നയിക്കും എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്’ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു.

ആംഗ്ലിക്കന്‍ വൈദികനായിരുന്ന ന്യൂമാന്‍ 1845 ല്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 19 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു പിന്നീട് കത്തോലിക്കാ കര്‍ദിനാളായി തീര്‍ന്ന ന്യൂമാന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles