വൈദികരുടെ വിശുദ്ധിക്കുറവാണ് ദൈവവിളി കുറയാന്‍ കാരണം: ബ്രസീലിയന്‍ ബിഷപ്പ്

വത്തിക്കാന്‍ സിറ്റി: വൈദികരുടെ എണ്ണം കുറയുന്നതിന്റെയും പുതിയ ദൈവവിളികള്‍ വിരളമാകുന്നതിന്റെയും കാരണം വൈദികര്‍ വ്യക്തിജീവിതത്തില്‍ വിശുദ്ധി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതു കൊണ്ടാണെന്ന് ബ്രസീലിയന്‍ ബിഷപ്പ്. ആമസോണ്‍ സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രസീലിയന്‍ ബിഷപ്പായ വെല്ലിംങ്ടണ്‍ ഡി ക്വീറോസ് ഓഫ് ക്രിസ്റ്റ്‌ലാന്‍ഡിയ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ആമസോണ്‍ പ്രദേശങ്ങളില്‍ വൈദികരുടെ കുറവ് നികത്താന്‍ പ്രായം ചെന്നര്‍ക്കും വിവാഹിതര്‍ക്കും തിരുപ്പട്ടം കൊടുത്തതു കൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല എന്നും അതിനേക്കാള്‍ ആഴമുള്ളതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദികരും ഡീക്കന്മാരും മെത്രാന്മാരും സമൂഹമധ്യേ ഉണ്ടാക്കി വയ്ക്കുന്ന ദുര്‍മാതൃകയും അപവാദവും മൂലമാണ് ദൈവിളി കുറയുന്നത്. സിനഡില്‍ പങ്കെടുക്കുന്ന പല പിതാക്കന്മാരും തന്റെ ഈ കാഴ്ചപ്പാട് അംഗീകരിക്കുന്നുണ്ടെന്നും ബിഷപ്പ് വില്ലിംഗ്ടണ്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles