ദൈവകൃപയിൽ വളർന്ന് ദൈവാനുഗ്രഹം നേടിയെടുക്കാൻ 21 ഉപദേശങ്ങൾ

(1)പ്രഭാതപ്രാർത്ഥന ഒഴിവാക്കരുത്. ഓരോ ദിവസവും ദൈവത്തോടൊപ്പമാണ് ആരംഭിക്കേണ്ടത്.

(2)ജീവനും ജീവിതത്തിനും, നാളിതുവരെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞ് മഹത്വപ്പെടുത്തുക.

(3)ബൈബിൾ സ്വരമുയർത്തി വായിക്കുക. ഭയം ഇല്ലാതാകാനും, പൈശാചിക ബന്ധനങ്ങൾ ഒഴിവാകാനും ഇത് സഹായിക്കും.

(4))അൽപസമയം നിശബ്ദതയിലായിരിക്കുക. മനസ്സ് ഏകാഗ്രമാക്കാനും ദൈവീക പദ്ധതികൾ വെളിവാക്കപ്പെടാനും ഇതാവശ്യമാണ്.

(5)അനുതപിക്കുക. ദൈവവിരുദ്ധമായി ചെയ്ത എല്ലാകാര്യങ്ങൾക്കും മാപ്പ് ചോദിക്കുക.

(6)അനുരഞ്ജനം. നാം ക്ഷമിക്കേണ്ടവർ, നമ്മൾ ക്ഷമചോദിക്കേണ്ടവർ ഇവരോട് മനസുകൊണ്ട് രമ്യതപെടുക.

(7)നമ്മെ കീഴടക്കാൻ ശ്രമിക്കുന്ന തിൻമയുടെ ശക്തികളെ യേശുനാമത്തിൽ ബന്ധിച്ച് പ്രാർത്ഥിക്കുക.

(8)സഹായകനായ പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കാൻ പ്രാർത്ഥിക്കണം.

(9)മറ്റുള്ളവർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ നാം കടപ്പെട്ടവരാണ്. മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുക.

(10)വചനാധിഷ്ഠിത ജീവിതം. പ്രാർത്ഥനയും ജീവിതവും തമ്മിൽ പൊരുത്തമുണ്ടാകണം.

(11)ദൈവവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കണം.

(12)നമ്മുടെ സൗഹൃദങ്ങൾ പാപത്തിലേക്ക് നയിക്കുന്നതാണെങ്കിൽ അവയുപേക്ഷിക്കുക.

(13)നാം അനുഭവിച്ച ദൈവസ്നേഹം മറ്റുള്ളവരുമായി പങ്ക് വയ്ക്കണം.

(14)ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്ന പ്രാർത്ഥനാകൂട്ടായ്മകൾ, റിട്രീറ്റുകൾ ഇവയ്ക്ക് സമയം കണ്ടെത്തണം.

(15)എല്ലാം ദൈവദാനമാണ്. കൃത്യമായി ദശാംശം കൊടുക്കണം.

(16)വൈകുന്നേരം കുടുംബമായി പ്രാർത്ഥിച്ചു ദൈവാത്മാവിൽനിന്നു സംരക്ഷണം നേടണം.

(17) ദൈവത്തെ സ്തുതിച്ചു ദൈവകരുണയിലഭയം തേടണം.

(18)ആഴ്ചയിലൊരിക്കൽ ഉപവസിക്കുന്നത് നല്ലതാണ്.

(19) ആരാധനയിൽ പങ്കെടുക്കുന്നത് അനുഗ്രഹപ്രദമാണ്.

(20)എല്ലാ കൃപകളും ഒരൊറ്റ നിമിഷംഇല്ലാതാക്കാൻ നാവിന് കഴിയും. അതിനാൽ നാവിനെ നിയന്ത്രിക്കണം.]

(21) മുടങ്ങാതെ ദിവ്യബലിയില്‍ ഭക്തിയോടെ പങ്കുകൊള്ളുക

ഈ ജീവിതശൈലി ചിട്ടയായ ജീവിതത്തിന് ഏറെ സഹായകമാണ്.

അനുവർത്തിക്കുക അനുഗ്രഹം നേടുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles