ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ജെയിംസ് ഓള്‍ഡോ

2364 ല്‍ മിലാനിലെ ഒരു ധനിക കുടുംബത്തില്‍ പിറന്ന ജെയിംസ് വിവാഹിതനായി കുട്ടികളോടും ഭാര്യയോടുമൊത്ത് സന്തോഷ പൂര്‍വം ജീവിക്കുമ്പോള്‍ അവിടെ ഒരു മഹാമാരി പടര്‍ന്നുപിടിക്കുകയും അതില്‍ അവരുടെ രണ്ടു പെണ്‍മക്കള്‍ മരണമടയുകയും ചെയ്തു. ഈ അനുഭവം ജെയിംസില്‍ വലിയ പരിവര്‍ത്തനം ഉളവാക്കി. സ്വര്‍ഗത്തിലാണ് നിക്ഷേപം കൂട്ടിവയ്‌ക്കേണ്ടത് എന്ന് അദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി. ജെയിംസും ഭാര്യയും ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്നു. പഴയ ജീവിതം ഉരിഞ്ഞു മാറ്റി അനുതാപത്തോടെ അദ്ദേഹം ജീവിതം ആരംഭിച്ചു. ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹം ഒരു പുരോഹിതനായി. യുദ്ധകാലത്ത് രോഗികളെയും യുദ്ധതടവുകാരെയും ശുശ്രൂഷിച്ച് അദ്ദേഹം മാതൃക കാട്ടി. തടവുകാരില്‍ നിന്ന് പകര്‍ന്ന രോഗം മൂലം അദ്ദേഹം 1404 ല്‍ മരണമടഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles