ആരോഗ്യ മേഖലയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: നമ്മുടെ രാജ്യത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർഅടക്കം എല്ലാ അത്യാവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചും കൈ അടിച്ചും അഭിനന്ദിച്ചും പ്രൊ ലൈഫ് പ്രവർത്തകർ രംഗത്ത്. ആതുര ശുശ്രുഷ, നിയമപരിപാലനം, ഫയർ പോലീസ് പോസ്റ്റൽ സർവീസ്, മാധ്യമ പ്രവർത്തകർ എല്ലാം സ്വന്തം ജീവൻ പോലും അവഗണിച്ചാണ് ഇപ്പോൾ അവരവരുടെ ജോലികൾ നിർവഹിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് ഐക്യദാർഡ്യം കാണിച്ച എല്ലാവരെയും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

തുടർന്നുംകേന്ദ്ര കേരള സർക്കാരുകളുടെ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകർ സജീവമായി സഹകരിക്കും. പ്രൊ ലൈഫ് ദിനമായ 25- ന് പ്രാർത്ഥനാ പരിത്യാഗ പ്രവർത്തന ങ്ങളും കെസിബിസി ആഹ്വാനം ചെയ്തിരിക്കുന്ന 27 ന് ഉപവാസപ്രാർത്ഥനയും നടത്തുന്നതാണന്നു സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറി സാബു ജോസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles