രക്തസാക്ഷി ജൊവാന്നി ഫൊർണസീനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!

രക്തസാക്ഷി ജൊവാന്നി ഫൊർണസീനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!

നിണസാക്ഷി ജൊവാന്നി ഫൊർണസീനിയെ ഇരുപത്തിയാറാം തീയതി ഞായറാഴ്‌ച (26/09/21) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ഇറ്റിലിയിലെ ബൊളോഞ്ഞയിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ തലവൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നുവാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം.

നാസികളുടെ പിടിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശ്രമിച്ച ഇടവകവികാരിയായിരുന്ന ജൊവാന്നി ഫൊർണസീനിയെ ജർമ്മൻ ഉദ്യോഗസ്ഥൻ കസാല്യ ദി കപ്രാറയിൽ വച്ച് 1944 ഒക്ടോബർ 13-ന് വധിക്കുകയായിരുന്നു.

വടക്കെ ഇറ്റലിയിലെ ലിത്സാനൊ ഇൻ ബെൽവെദേരെ (Lizzano in Belvedere) എന്ന സ്ഥലത്ത് 1915 ഫെബ്രുവരി 23-നായിരുന്നു നിണസാക്ഷി ജൊവാന്നി ഫൊർണസീനിയുടെ ജനനം. ആഞ്ചെലൊ-മരിയ ഗുച്ചീനി ദമ്പതികളായിരുന്നു മാതാപിതാക്കൾ.

1942 ഒക്ടോബർ 28-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കു ഭരമേല്പിക്കപ്പെട്ട ഇടവകാംഗങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജൊവാന്നിയുടെ രക്തസാക്ഷിത്വം.

1998 ഒക്ടോബർ 18-ന് അദ്ദേഹത്തിൻറെ നാമകരണ നടപടികൾക്കു തുടക്കമാകുകയും ഇക്കൊല്ലം ജനുവരി 21-ന് ഫ്രാൻസീസ് പാപ്പായുടെ അനുമതിയോടെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം അംഗീകരിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles