ഇന്നത്തെ വിശുദ്ധ: വാഴ്ത്തപ്പെട്ട ജോവാക്കിമ

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഒരു പ്രഭു കുടുംബത്തിലാണ് ജോവാക്കിമ ജനിച്ചത്. 12 വയസ്സുള്ളപ്പോള്‍ അവള്‍ ഒരു കര്‍മലീത്താ കന്യാസ്ത്രീയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ 16 വയസ്സായപ്പോള്‍ ഒരു യുവ അഭിഭാഷകനെ വിവാഹം ചെയ്യാനായിരുന്നു, വിധി. ഇരുവരും നല്ല ഭക്തിയുള്ളവരായിരുന്നതിനാല്‍ അവര്‍ അത്മായ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. അവര്‍ക്ക് എട്ടു മക്കളുണ്ടായി. നെപ്പോളിയന്‍ സ്‌പെയിന്‍ കയ്യേറിയപ്പോള്‍ ഭര്‍ത്താവ് മരണമടയുകയും ജൊവാക്കിമ മക്കളെയും കൊണ്ട് പലായനം ചെയ്യുകയും ചെയ്തു. കുട്ടികള്‍ വളര്‍ന്ന് വലുതായപ്പോള്‍ അവള്‍ കാര്‍മലൈറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന പേരില്‍ ഒരു സഭ സ്ഥാപിച്ചു. അവസാനകാലം രോഗപീഡകളാല്‍ വേദനാകരമായിരുന്നു. 71 ാം വയസ്സില്‍ 1854 ല്‍ ജൊവാക്കിമ മരണമടഞ്ഞു.

വാഴ്ത്തപ്പെട്ട ജോവാക്കിമ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles