ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ സീലോസ്
ബവേറിയയില്‍ ജനിച്ച ഫ്രാന്‍സിസ് സേവ്യര്‍ മ്യൂണിക്കില്‍ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിച്ചു. 1843 ല്‍ അദ്ദേഹം അമേരിക്കയിലേക്ക് മിഷന്‍ പ്രവര്‍ത്തനിത്തിനായി യാത്ര ചെയ്തു. 1844 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫ്രാന്‍സിസ് വി. ജോണ്‍ നൗമാന്റെ അസിസ്റ്റന്റായി പിറ്റ്ബര്‍ഗിലെ സെന്റ് ഫിലോമിനാസ് ഇടവകയില്‍ 6 വര്‍ഷം സേവനം ചെയ്തു. പിന്നീട് അദ്ദേഹം നോവീസ് മാസ്റ്ററായി റിഡംപ്റ്ററിസ്റ്റ് വൈദികാര്‍ത്ഥികളെ പരിശീലിപ്പിച്ചു. അമേരിക്കയുടെ പല ഭാഗങ്ങളിലും അദ്ദേഹം ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളില്‍ സുവിശേഷം പ്രസംഗിച്ചു.
വാഴ്ത്തപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ സീലോസ്, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.