ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ചാള്‍ഡ് ഡി ഫൊക്കോള്‍ഡ്

ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള ഒരു കുലീന കുടുംബത്തിലാണ് ചാള്‍ഡ് ഡി ഫൊക്കോള്‍ഡ് പിറന്നത്. ആറാം വയസ്സില്‍ അനാഥനായി തീര്‍ന്ന ചാള്‍സ് പിന്നീട് മുത്തച്ഛന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. കൗമാര കാലത്ത് തന്റെ കത്തോലിക്കാ വിശ്വാസം പരിത്യജിച്ച് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. 1886 ല്‍ ഫ്രാന്‍സിലേക്ക് മടങ്ങി വന്നപ്പോള്‍ അദ്ദേഹം വീണ്ടും കത്തോലിക്കാ വിശ്വാസം വീണ്ടെടുത്തു. തുടര്‍ന്ന് അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ അംഗമായി. 1897 ല്‍ ആശ്രമം വിട്ട ചാള്‍സ് നസ്രത്തിലെ കന്യാമഠത്തില്‍ തോട്ടക്കാരനായും കപ്യാരായും ജോലി ചെയ്തു. 1909 ല്‍ അദ്ദേഹം സുവിശേഷാത്മകമായി ജീവിക്കുന്ന അത്മായരുടെ സംഘടനയ്ക്ക് രൂപം നല്‍കി. 1916 ല്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് അള്‍ജീരിയയില്‍ വച്ച് അദ്ദേഹം വെടിയേറ്റു മരണം പൂകി.

വാഴ്ത്തപ്പെട്ട ചാള്‍ഡ് ഡി ഫൊക്കോള്‍ഡ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles