കറുത്ത മഡോണ

പ്രശസ്തമായ ‘കറുത്ത മഡോണ’ എന്ന പുരാതന ചിത്രം വരച്ചിരിക്കുന്നത് വി. ലൂക്കാ സുവിശേഷകനാണ് എന്നൊരു വിശ്വാസം നിലവിലുണ്ട്. രചനയുടെ സമയത്ത്, അദ്ദേഹത്തിന് പരി. കന്യകാമാതാവിന്റെ അരുളപ്പാടുകള്‍ ഉണ്ടാകുകയും, ഈശോയുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ വെളിപാടുകള്‍ ലഭിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം സുവിശേഷ രചനയിലേക്ക് പ്രവേശിച്ചു.

എ. ഡി 1382 ല്‍ ആണ് പിന്നീട് കറുത്ത മഡോണയെക്കുറിച്ച് പരാമര്‍ശിക്കപെടുന്നത്. ജറുസലേമില്‍ വെച്ച്
വി. ഹെലന്‍ ചിത്രം വീണ്ടെടുക്കുകയും തന്റെ മകനെ ഏല്‍പ്പിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയത്തില്‍ സൂക്ഷിക്കപ്പെട്ട മഡോണയുടെ ചിത്രം, യുദ്ധസമയത്ത് എതിരാളികളില്‍ നിന്ന് നഗരത്തെ രക്ഷിച്ചുവെന്നു ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. പിന്നീട് നിരവധി സ്ഥലങ്ങളിലൂടെയും മനുഷ്യരിലൂടെയും സഞ്ചരിച്ച കറുത്ത മഡോണയുടെ ചിത്രം അവസാനം പോളണ്ടിലെ ചെസ്‌റ്റോകോവയിയുള്ള ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു.

1943 ല്‍, ദേവാലയം ആക്രമിക്കാനായി ഒരു കൊള്ളക്കാരന്‍ ഇറങ്ങിപുറപ്പെട്ടു. അയാള്‍ കൈവശമുള്ള തന്റെ വാള്‍ ഉയര്‍ത്തി, കറുത്ത മഡോണയുടെ ചിത്രത്തില്‍ രണ്ടു തവണ കുത്തിയിറക്കി. മൂന്നാം തവണയും അയാള്‍ അത് ആവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, ഹൃദയാഘാതത്തോടെ നിലംപതിക്കുകയും ഉടനടി അയാള്‍ മരിക്കുകയും ചെയ് തു. വാളുപയോഗിച്ച് മുറിഞ്ഞ പാടുകള്‍ ഇന്നും ചിത്രത്തില്‍ വ്യക്തമായി നിലനില്‍ക്കുകയും ചെയ്യുന്നു. 1965 ല്‍ സ്വീഡിഷ് അക്രമകാരികളില്‍ നിന്ന് പോളണ്ടിനെ അത്ഭുത കരമായി രക്ഷപ്പെടുത്തിയ മാതാവിനോടുള്ള നന്ദിസൂചകമായി രാജാവായിരുന്ന കസിമീര്‍, പോളണ്ടിന്റെ റാണിയായി പരി. കന്യകാമാതാവിനെ പ്രഖ്യാപിച്ചു.

1920 ല്‍ റഷ്യാക്കാരുടെ അധിനിവേശത്തിലും പോളണ്ടിലെ ജനങ്ങള്‍ അമ്മയുടെ സഹായം തേടി. വിസ്‌ലയില്‍ വെച്ച് റഷ്യന്‍ സൈന്യവുമായി അവര്‍ ഏറ്റുമുട്ടുകയും, വിജയിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധ സമയത്തും, സോവിയറ്റ് ഭരണത്തിന്റെ കമ്മ്യൂണിസ വാഴ്ചയില്‍ പോലും ചെസ്‌റ്റോകോവയിയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും എണ്ണം പെരുകി വന്നുകൊണ്ടിരുന്നു. പോളണ്ടില്‍ ജനിച്ച വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിരവധി തവണ പില്‍കാലത്ത് മാതാവിന്റെ ദേവാലയത്തിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു.

കറുത്ത മഡോണ’ എന്ന പേര് രൂപപെടുവാനുള്ള കാരണം ചിത്രം കടന്നുപോയ നീണ്ട വര്‍ഷങ്ങളും ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, നിരന്തരമായി വിശ്വാസികള്‍ മെഴുകുതിരികളും വിളക്കുകളും കത്തിച്ചിരുന്നതിനാല്‍ ചിത്രം ഇരുണ്ടതായി തീര്‍ന്നുവെന്നും പറയുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles