ടെക്‌സാസിലെ മരിയന്‍ പ്രത്യക്ഷപ്പെടല്‍ യഥാര്‍ത്ഥമല്ലെന്ന് ബിഷപ്പ് ഓള്‍സന്‍

ടെക്‌സാസ്: ടെക്‌സാസിലെ ആര്‍ഗൈല്‍ എന്ന സ്ഥലത്ത് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതായുള്ള വാദങ്ങള്‍ നിഷേധിച്ച് ഫോര്‍ട്ട് വര്‍ത്ത് ബിഷപ്പ് മിഖായേല്‍ ഓള്‍സന്‍. അവിടെ സംഭവിച്ചു എന്ന് പറയപ്പെടുന്ന ദര്‍ശങ്ങള്‍ സത്യമല്ലെന്നും ബിഷപ്പ് ആരോപിച്ചു.

ഇപ്പറയുന്ന ദര്‍ശനങ്ങള്‍ യഥാര്‍ത്ഥമല്ല എന്ന് സൂചിപ്പിക്കുന്നതിന്റെ ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ബിഷപ്പ് ഓള്‍സന്റെ പക്ഷം.

എന്നാല്‍, മരിയന്‍ ദര്‍ശനങ്ങളെ നിഷേധിച്ചു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ സാത്താന്റെ തന്ത്രമാണെന്നാണ് ദര്‍ശനങ്ങളെ അനുകൂലിക്കുന്നവരുടെ വാദം.

മേല്‍ പറഞ്ഞ മരിയന്‍ ദര്‍ശനങ്ങള്‍ നടക്കുന്നതായി പറയപ്പെടുന്ന ലൊറേറ്റോ ഹൗസില്‍ നിന്നുള്ള ഒരു സെക്യൂരിറ്റി ടേപ്പ് തനിക്ക് ലഭിച്ചു എന്നും അത് സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് ദര്‍ശനം ലഭിക്കുന്നയാള്‍ തന്ത്രപൂര്‍വം റോസാ പൂവ് താഴേക്കിടന്നതായി വ്യക്തമാണെന്നും ബിഷപ്പ് ആരോപിച്ചു. ഇത്് സംബന്ധിച്ച് രൂപതയിലെ ഉപദേശകരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയതെന്ന് ബിഷപ്പ് പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles