ഈ ലോകം: വാസയോഗ്യമാക്കാന്‍ നാം പ്രയത്‌നിക്കണം: ബിഷപ്പ് ജോസ് പൊരുന്നേടം

മാനന്തവാടി: പാരിസ്ഥിതിക പ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തെ ജീവിക്കാന് യോഗ്യമാക്കിത്തീര്ക്കലാണ് ക്രൈസ്തവരുടെ പ്രത്യേകമായ ദൗത്യമെന്നും അതിനായിട്ടാണ് ക്രിസ്ത്യാനികള് ലോകത്തില് ആയിരിക്കുന്നതെന്നും മാനന്തവാടി രൂപതാമെത്രാന് ബിഷപ്പ് ജോസ് പൊരുന്നേടം. 2018-ലെ പ്രളയക്കെടുതിയില് മാനന്തവാടി രൂപത നേതൃത്വം നല്കിയ ഭവനനിര്മ്മാണപദ്ധതിയുടെ ഭാഗമായി 500-ാളം കുടുംബങ്ങള്ക്കാണ് പൂര്ണ്ണമായോ ഭാഗികമായോ സാമ്പത്തികസഹായം നല്കിയത്. ഇതേ പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന്-കൊട്ടിയൂര് പ്രദേശത്ത് കോണ്ഗ്രിഗേഷന് ഓഫ് മിഷന് (CM) വൈദികരുടെ സാമ്പത്തികസഹായത്തോടെ നിര്മ്മിച്ച പത്തു വീടുകളുടെ താക്കോല്ദാനച്ചടങ്ങില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പത്തു കുടുംബങ്ങള്ക്കുവേണ്ടിയുള്ള ഭവനങ്ങളുടെ പൂര്ണ്ണമായ നിര്മ്മാണച്ചെലവ് വഹിച്ച കോണ്ഗ്രിഗേഷന് ഓഫ് മിഷന് സന്ന്യാസസമൂഹത്തിന് മാനന്തവാടി രൂപതാദ്ധ്യക്ഷന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മൈസൂര് പ്രവിശ്യയുടെ പ്രൊവിൻഷ്യല് സുപ്പീരിയര് ഫാ. ടോമിച്ചന് മറ്റത്തിവേലില് ഭവനങ്ങളുടെ താക്കോല്ദാനം നിര്വ്വഹിച്ചു. വാര്ഡ് മെമ്പര് ശ്രീ ജോയി വെളുപ്പുഴക്കല്, കൊട്ടിയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം എന്നിവര് പ്രസംഗിച്ചു. ഫാ. ബാബു സി.എം., ഫാ. ജില്സണ് കോക്കണ്ടത്തില്, ഫാ. സിജീഷ് പുല്ലന്കുന്നേല്, ഫാ. ഷാജി മുളകുടിയാങ്കല്, ഫാ. സജി കൊച്ചുപാറ, ഫാ. സുനില് മഠത്തില്, ഫാ. ഷിജോ വേനക്കുഴിയില്, ഫാ. സനോജ് ചിറ്ററക്കല് എന്നിവര് സന്നിഹിതരായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles