ചിക്കമാംഗ്ലുര്‍ മുന്‍ ബിഷപ്പ് ജെ ബി സെക്വേര അന്തരിച്ചു

ബെംഗളുരു: കര്‍ണാടകയിലെ ചിക്കമാംഗളൂര്‍ രുപതയുടെ മുന്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റ് സെക്വേര ഓക്ടോബര്‍ 9 ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ബെംഗളുരുവിലെ ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ മഠത്തില്‍ വച്ചായിരുന്നു പിതാവിന്റെ അന്ത്യം.

1930 ജൂലൈ 23 ന് ജനിച്ച ബിഷപ്പ് സെക്വേര 1958 ഏപ്രില്‍ 15 ന് പൗരോഹിത്യം സ്വീകരിച്ചു. 1987 ജനുവരി 26 ന് അദ്ദേഹം ചിക്കമാംഗളുരിലെ രണ്ടാമത്തെ മെത്രാനായി സ്ഥാനമേറ്റു. 76 ാം വയസ്സില്‍ 2006 ഡിസംബര്‍ 2 ന് അദ്ദേഹം രാജി രൂപതയിലെ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞു. 61 വര്‍ഷം പുരോഹിതനായും 32 വര്‍ഷം മെത്രാനായും അദ്ദേഹം സേവനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles