ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ന്

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും.സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ലോക്ക് ഡൗണ്‍ നിയമങ്ങള്‍ക്കനുസൃതമായിരിക്കും ശുശ്രൂഷകള്‍.

മെയ് 4 തിങ്കള്‍ രാവിലെ 8.30 മുതല്‍ 9.30 വരെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും, തുടര്‍ന്ന് 9.30 ന് അഭിവന്ദ്യ പിതാവിന്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വൈകുന്നേരം 6 മണിമുതല്‍ പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2.30 വരെ വാഴത്തോപ്പ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് മുഖ്യകാര്‍മികനായിരിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles