പേര്‍ഷ്യക്കാര്‍ ജറുസലേം കയ്യേറുന്നതു മുതല്‍ കുരിശുയുദ്ധം വരെയുള്ള ബൈബിള്‍ ചരിത്രം നിങ്ങള്‍ക്കറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 6
614 ഏഡി
പേര്‍ഷ്യക്കാര്‍ വിശുദ്ധ നാട് കൈയേറുന്നു
വിശുദ്ധ നഗരം കൈയേറിയ പേര്‍ഷ്യക്കാര്‍ അനവധി പള്ളികള്‍ തകര്‍ത്തു. കിഴക്കിന്റെ ജ്ഞാനികളുടെ മൊസായിക്ക് കണ്ട് അത് പേര്‍ഷ്യന്‍ ആണെന്ന ധാരണയില്‍ ബെത്ലേഹേമിനെ അവര്‍ വെറുതെ വിട്ടു.
638 ഏഡി
ഇസ്ലാമുകള്‍ വിശുദ്ധ നാട് കൈയേറുന്നു
മുഹമ്മദ് നബിയുടെ മരണശേഷം 6 വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യന്‍ ഖലീഫ ഒമര്‍ ജറുസലേമില്‍ പ്രവേശിക്കുന്നു. കുരിശുയുദ്ധ കാലത്ത് ഇരുനൂറോളം വര്‍ഷങ്ങള്‍ ഒഴികെ 1300 വര്‍ഷങ്ങള്‍ ഈ പ്രദേശം മുസ്ലീം അധീനതയിലായിരുന്നു.
1009 ഏഡി
ഖലീഫ ഹക്കീം വിശുദ്ധ നഗരം അശുദ്ധമാക്കുന്നു
ഖലീഫ ഹക്കീം എല്ലാ പള്ളികളും നശിപ്പിച്ച് അശുദ്ധമാക്കി. പില്‍ക്കാലത്ത് സെല്‍ജുക്ക് തുര്‍ക്കികള്‍ വിശുദ്ധ നഗരപ്രവേശം ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കുന്നു. 1095ല്‍ ഊര്‍ബന്‍ രണ്ടാമന്‍ പാപ്പാ കുരിശു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നു.
1099 ഏഡി
പ്രഥമ കുരിശുയുദ്ധം. ജറുസലേം നേടുന്നു.
ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട കുരിശുദ്ധസൈനികര്‍ ജറുസലേം പിടച്ചടക്കി ലത്തീന്‍ രാജ്യം സ്ഥാപിക്കുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിന് കിഴില്‍, ജെറുസലേം പാത്രിയര്‍ക്കീസിന്റെ അധികാരം റോമിലെ ബിഷപ്പായ പാപ്പായ്ക്ക് വഴിമാറുന്നു. ലത്തീന്‍ സഭയുടെ അധികാരത്തിന്‍ കീഴില്‍ റോമന്‍ സ്വാധീനം വ്യാപിക്കുന്നു. വിശുദ്ധ കബറിടം പുനര്‍നിര്‍മിക്കുന്നു.
1187 ഏഡി
സലാവുദീന്‍ കുരിശുയുദ്ധക്കാരെ തോല്പിക്കുന്നു
ഏകദേശം ഒരു നൂറ്റാണ്ടു കാലം കുരിശുദ്ധക്കാര്‍ വിശുദ്ധ നഗരം ഭരിച്ചു. സിംഹഹൃദയനായ റിച്ചാര്‍ഡിന്റെയും ഫ്രാന്‍സിലെ ഫിലിപ്പിന്റെയും കീഴില്‍ മൂന്നാം കുരിശുയുദ്ധം വിശുദ്ധ നഗരത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിച്ചു. തീര്‍ത്ഥാടകരെ സംരക്ഷിക്കാനും വ്യാപാരികള്‍ക്ക് ജറുസലേം സന്ദര്‍ശിക്കാനും അനുവാദം വാങ്ങിക്കൊണ്ട് ഒരു ഉടമ്പടി ഒപ്പു വയ്ക്കുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.