അന്തിയോക്കസ് ജറുസലേം ദേവാലയം അശുദ്ധമാക്കുന്നതു മുതല്‍ സാവൂളിന്റെ മാനസാന്തരം വരെയുള്ള ബൈബിള്‍ ചരിത്രം അറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 4
167 – 164 ബിസി
സിറിയയിലെ അന്തിയോക്കസ് നാലാമന്‍ ദേവാലയം അശുദ്ധമാക്കുന്നു
ദേവാലയത്തിലെ പരമപരിശുദ്ധ സ്ഥലത്ത് സ്വന്തം പ്രതിമ സ്ഥാപിച്ച് അന്തിയോക്കസ് നാലാമന്‍ ദേവാലയം അശുദ്ധമാക്കുന്നു. താന്‍ ദൈവിക വെളിപാടാണെന്ന് അയാള്‍ പ്രഖ്യാപിക്കുന്നു. പുരോഹിത കുടുംബ ത്തില്‍ പെട്ട മക്കബായര്‍ (ഹസ്മോനിയന്‍ എന്നും അറിയപ്പെടുന്നു) മൂന്നര വര്‍ഷക്കാലം ഈ വിജാതീയഭരണത്തിനെതിരെ പോരാടുന്നു. മെനോറാ വീണ്ടും തെളിച്ചു കൊണ്ട് ദേവാലയം പുനര്‍പ്രതിഷ്ഠിക്കുന്നു. ഈ സംഭവത്തിന്റെ സ്മരണയ്ക്കായാണ് ഹനുക്കാ സ്ഥാപിതമായത്.
(1, 2 മക്കബായര്‍).
68 ബിസി
ഹസ്മോനിയന്‍ ആഭ്യന്തരയുദ്ധം – പോംപെയുടെ നേതൃത്വത്തില്‍ റോമാക്കാര്‍ ജറുസലേം കൈയേറുന്നു
വിശുദ്ധ നഗരത്തിലെ ഭരണം കൈയേറിയ ശേഷം റോമാക്കാര്‍ സ്വയംഭരണാധികാരമുള്ള യഹൂദ രാജ്യം സ്ഥാപിക്കുന്നു. ഇത് 100 വര്‍ഷം നിലനില്‍ക്കുന്നു. (അതിന് ശേഷം എഡി 1948 ലാണ് യുഎന്‍ ഉത്തരവ് പ്രകാരം ഒരു യഹൂദ സ്റ്റേറ്റ് ജന്മമെടുക്കുന്നത്). ഹസ്മോനിയക്കാരെ രാജാധികാരത്തില്‍ നിന്ന് നീക്കുകയും അധികാരം പ്രധാന പുരോഹി തന് കൈമാറുകയും ചെയ്യുന്നു.
37 – 4 ബിസി
മഹാനായ ഹെറോദേസ് രാജാവാകുന്നു
മഹാനായ ഹെറോദേസിനെ (യഹൂദ, ഇദുമെയ സങ്കര വംശജന്‍) റോമന്‍ സെനറ്റ് രാജാവായി നിയമിക്കുന്നു. അവസാനത്തെ ഹാസ്മേനിയയായ മരിയാംനെയെ ഹെറോദേസ് വിവാഹം ചെയ്യുന്നു. നിയമപരമായ അംഗീകാരവും വിശ്വാസ്യതയും നേടിയെടുക്കുന്നതിനാണിത്. പിന്നീട് മരിയാംനെയെയും അവളിലുണ്ടാകുന്ന ആണ്‍മക്കളെയും ഹെറോദേസ് വധിക്കുന്നു. ക്രൂര ഭരണാധികാരി ആയിരുന്ന ഹെറോദേസ് യേശുവിന്റെ ജനത്തിന്റെ പശ്ചാത്തലത്തില്‍ അനേകം നവജാതശിശു ക്കളെ വധിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ കാലത്ത് അനേകം റോഡുകളും കെട്ടിടങ്ങളും നിര്‍മിക്കപ്പെട്ടു.
5 – 4 ബിസി
യേശുവിന്റെ ജനനം
മഹാനായ ഹെറോദേസിന്റെ ഭരണകാലം അവസാനിക്കാറായപ്പോള്‍ യേശു ബെത്ലെഹേമില്‍ ഭൂജാതനായി. മഹാനായ ഹെറോദേസിന് ശേഷം ഹെറോദേസ് അര്‍ക്കലാവൂസ് യൂദയായുടെയും സമരിയായുടെ യും ഭരണം ഏറ്റെടുത്തു.
29 എഡി
യേശുവിന്റെ കുരിശു മരണം
സ്നേഹത്തിന്റെ ബലിയായി യേശു ക്രിസ്തു വിശുദ്ധ നഗരത്തിന്റെ മതിലുകള്‍ക്ക് പുറത്ത് വച്ച് ക്രൂശിതനായി മരണം പൂകി. അവിടുന്ന് ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്തു. പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ കത്തോലിക്കാ സഭ പിറന്നു. ആത്മാവിന്റെ പ്രവര്‍ത്ത നത്താല്‍ ഭൂമിയില്‍ യേശുവിന്റെ ദൗത്യം തുടരുന്നു. (യോഹ 20: 21 – 22)
33 ഏഡി
ഡമാസ്‌കസിലേക്കുള്ള വഴിയില്‍ സാവൂളിന്റെ മാനസാന്തരം
ക്രിസ്ത്യാനികളെ പീഢിപ്പിച്ചു കൊണ്ടിരുന്ന സാവൂളിന് ഉത്ഥിതനായ യേശു പ്രത്യക്ഷനാകുന്നു. 10 ഏഡിയില്‍ താര്‍സുസില്‍ ജനിച്ച സാവൂള്‍ ഗമാലിയേലിന്റെ കീഴില്‍ ജറുസലേമില്‍ വച്ച് റബ്ബൈനിക്ക് വിദ്യാഭ്യാസം നേടി. അനനിയാസില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ച പൗലോസിന് കാഴ്ച വീണ്ടു കിട്ടുന്നു. തുടര്‍ന്ന് 3 വര്‍ഷങ്ങള്‍ ധ്യാനത്തിലും പ്രാര്‍ത്ഥനയിലും മരുഭൂമിയില്‍ ചെലവഴിക്കുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.