“എ​ന്‍റെ യാ​ത്ര​യു​ടെ അ​ന്ത്യ​പാ​ദ​ത്തി​ലാ​ണു ഞാ​ൻ” ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ

വ​ത്തി​ക്കാ​ൻ​: “ആ​ന്ത​രി​ക​മാ​യി എ​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥ​യാ​ത്ര​യി​ലാ​ണു ഞാ​ൻ. ശാ​രീ​രി​ക​മാ​യി മെ​ല്ല​മെ​ല്ലെ ക​രു​ത്തു ചോ​ർ​ന്നു പോ​വു​ക​യാ​ണ്…” എ​മെ​രി​റ്റ​സ് മാ​ർ​പാ​പ്പ ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ എ​ഴു​തി​യ​ ക​ത്ത് ഇ​റ്റാ​ലി​യ​ൻ പ​ത്രം കൊ​യി​യെ​ർ ഡെ​ല്ല സേ​റ പ്ര​സി​ദ്ധീ​ക​രി​ച്ചു. 

“എ​ന്‍റെ യാ​ത്ര​യു​ടെ അ​ന്ത്യ​പാ​ദ​ത്തി​ലാ​ണു ഞാ​ൻ. പ​ല​പ്പോ​ഴും പ​രി​ക്ഷീ​ണ​നാ​കു​ന്നു​ണ്ടെ​ങ്കി​ലും ഞാ​ൻ ഒ​രി​ക്ക​ലും വി​ഭാ​വ​ന ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്ര അ​ള​വി​ൽ സ്നേ​ഹ​വും ന​ന്മ​യും എ​ന്നി​ൽ ചൊ​രി​യ​പ്പെ​ടു​ന്ന​തു വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്” ക​ത്തി​ൽ പ​റ​യു​ന്നു. 

എ​മെ​രി​റ്റ​സ് മാ​ർ​പാ​പ്പ​യു​ടെ ക്ഷേ​മ​വും ആ​രോ​ഗ്യ​നി​ല​യും തി​ര​ക്കി​ക്കൊ​ണ്ടു കൊ​യി​യെ​ർ ഡെ​ല്ല സേ​റ​യി​ൽ അ​ഞ്ചു​വ​ർ​ഷം ല​ഭി​ച്ച ക​ത്തു​ക​ൾ ഈ​യി​ടെ മാ​സി​മോ ഫ്രാ​ങ്കോ എ​ന്ന എ​ഡി​റ്റ​ർ ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​നു ന​ല്കി​യി​രു​ന്നു. അ​തി​ന​യ​ച്ച മ​റു​പ​ടി​ക്ക​ത്തി​ലാ​ണി​ത്. ഈ ​ക​ത്ത് പ​ത്രം ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ത​ന്‍റെ അ​ന്ത്യ​കാ​ലം എ​ങ്ങ​നെ എ​ന്ന​റി​യാ​ൻ ഇ​ത്ര​യേ​റെ വാ​യ​ന​ക്കാ​ർ താ​ത്പ​ര്യ​പ്പെ​ടു​ന്നു എ​ന്ന​തു ത​ന്നെ വി​കാ​രാ​ധീ​ന​നാ​ക്കി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രോടും ന​ന്ദി പ​റ​ഞ്ഞ അ​ദ്ദേ​ഹം എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി പ്രാ​ർ​ഥി​ക്കാം എ​ന്നും അ​റി​യി​ച്ചു. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles