അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മാർ ആലഞ്ചേരി അനുശോചിച്ചു

കൊ​​​ച്ചി: മു​​​ൻ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഭാ​​​ര​​​തം ക​​​ണ്ട സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​രി​​​ൽ അ​​​ഗ്ര​​​ഗ​​​ണ്യ​​​നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മാ​​​ന്യ​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​വും സ​​​മ​​​ഭാ​​​വ​​​ന​​​യും​​​കൊ​​​ണ്ട് ഏ​​​വ​​​രെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​ത്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി സം​​​സാ​​​രി​​​ച്ച അ​​​വ​​​സ​​​ര‌​​​ങ്ങളിൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​ത​​​മാ​​​യ ചി​​​ന്ത​​​ക​​​ളും ഭാ​​​ഷാ​​​നൈ​​​പു​​​ണ്യ​​​വു​​​മൊ​​​ക്കെ നേ​​​രി​​​ട്ടു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. 

രാ​​​ജ്യ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹ​​​മാ​​​യ ക്രൈ​​​സ്ത​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം സ​​​വി​​​ശേ​​​ഷ ശ്ര​​​ദ്ധ​​​ ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്നു എ​​​ന്നു​​​ള്ള കാ​​​ര്യം ഇ​​​ത്ത​​​രു​​​ണ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്നു​​വെ​​​ന്ന് മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles