സിറിയയില്‍ രണ്ട് അര്‍മേനിയന്‍ വൈദികര്‍ വെടിയേറ്റു മരിച്ചു

സിറിയ: കിഴക്കന്‍ സിറിയയിലുള്ള ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ വച്ച് രണ്ട് അര്‍മേനിയന്‍ വൈദികരെ അക്രമികള്‍ വെടിവച്ചു കൊന്നു. സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന അര്‍മീനിയന്‍ കത്തോലിക്കാ പള്ളിയുടെ കേടുപാടുകള്‍ അന്വേഷിക്കാന്‍ വന്ന വൈദികരാണ് കൊല്ലപ്പെട്ടത്.

ഫാ. അബ്രഹാം പെറ്റോയന്‍. അദ്ദേഹത്തിന്റെ പുത്രന്‍ ഫാ. ഹോവ്‌സേപ്പ് പെറ്റോയന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാ. അബ്രഹാം സംഭവസ്ഥലത്തു വച്ചും ഫാ. ഹോവ്‌സേപ്പ് പിന്നീട് ആശുപത്രിയില്‍ വച്ചുമാണ് കൊല്ലപ്പെട്ടത്. ഒരു വാഹനത്തിലെത്തിയ അക്രമികള്‍ വൈദികരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡീക്കന്‍ ഫാത്തി സനോയ്ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്നതാണ് പ്രാഥമിക വിവരങ്ങള്‍. ഇന്ന് രണ്ട് ക്രിസ്ത്യന്‍ വൈദികര്‍ കൊല്ലപ്പെട്ടു. ഐഎസ് അവരെ വെടിവച്ചിട്ടു എന്ന് ഐഎസ് ഉദ്യോഗസ്ഥന്‍ അമാഖ് പ്രസ്താവിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles