പൗരത്വഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവന്‍ ആര്‍ച്ച്ബിഷപ്പ്

പനാജി: മനുഷ്യരെ വേര്‍തിരിച്ചു കാണുന്ന പൗരത്വ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ഗോവയുടെയും ദമാന്റെയും ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഫെരാറോ.

ദേശീയ പൗരത്വ രജിസ്ട്രറും ദേശീയ ജനസംഖ്യാ രജിസ്ട്രറും രാജ്യവ്യാപകമായി നടത്തുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍ വാങ്ങണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവന്‍ പള്ളിയുടെ ഭാഗമായ ഡയസീസന്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് മീഡിയ പുറത്തിറക്കിയ പ്രസ്തവനയിലൂടെയാണ് ആര്‍ച്ചുബിഷപ്പ് തന്റെ അഭിപ്രായം പ്രസ്താവിച്ചത്.

‘ഗോവയിലെ ആര്‍ച്ച്ബുഷപ്പും കത്തോലിക്കാ സമൂഹവും ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകളുടെ ശബ്ദം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പൗരത്വഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും ജനങ്ങളെ വേര്‍തിരിച്ചു കാണുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതുമാണ്, പ്രസ്താവനയില്‍ പറയുന്നു.

ദളിതരും ആദിവാസികളും കുടിയേറ്റ തൊഴിലാളികളും നാടോടി സമൂഹങ്ങളും ഇതിന്റെ തിക്തഫലം അനുഭവിക്കുമെന്ന് പ്രസ്താവനയില്‍ ആരോപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles