ആംഗ്ലിക്കന്‍ സഭക്കാര്‍ ജപമാല ചൊല്ലാറുണ്ടോ?

കത്തോലിക്കരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള ഭക്തികളിലൊന്നാണ് ജപമാല. പ്രോട്ടസ്റ്റന്റ് സഭക്കാര്‍ ഈ പ്രാര്‍ത്ഥനാ രീതിയെ വിമര്‍ശിക്കാറുണ്ടെങ്കിലും ഇന്ന് കത്തോലിക്കരല്ലാത്ത പലരും ജപമാലയിലേക്ക് തിരിയുന്നു എന്നതാണ് വസ്തുത. ആംഗ്ലിക്കന്‍ സഭക്കാര്‍ക്ക് ജപമാലയോടുള്ള മനോഭാവം എന്താണ്?

ആംഗ്ലിക്കന്‍ സഭക്കാരുടെ വെബ്‌സൈറ്റായ ദ ആംഗ്ലിക്കന്‍ പാസ്റ്റര്‍ ഡോട്ട്‌കോമില്‍ അവര്‍ ഉപയോഗിക്കുന്ന രണ്ടു തരം ജപമാലയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആദ്യത്തേത് കത്തോലിക്കര്‍ ഉപയോഗിക്കുന്ന പരമ്പരാഗതമായ ജപമാല തന്നെയാണ്.

രണ്ടാമത്തേത് ആംഗ്ലിക്കന്‍ പ്രയര്‍ ബീഡ്‌സ് എന്നറിയപ്പെടുന്ന ജപമാല. ഇത് സമീപകാലത്തായി തയ്യാറാക്കിയ പ്രാര്‍ത്ഥനാ രീതിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഈ ജപമാലയില്‍ റോമന്‍ കത്തോലിക്കാ ജപമാലയുടെയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ പ്രെയര്‍ ബീഡ്‌സിന്റെയും സങ്കലനമാണ്.

‘ആംഗ്ലിക്കന്‍ പ്രെയര്‍ ബീഡ്‌സ് എന്നാല്‍ ഒരു ആധുനിക ഭക്തി ഉപകരണമാണ്. അതില്‍ പ്രയര്‍ ശ്യംഖലയുടെയും ജപമാലയുടെയും പ്രത്യേകതകള്‍ സമ്മേളിക്കുന്നു. എപ്പിസ്‌കോപ്പല്‍ സഭകളിലാണ് ആംഗ്ലിക്കല്‍ പ്രെയര്‍ ബീ്ഡ്‌സിന്റെ ഉപയോഗം ആരംഭിച്ചതെങ്കിലും ഇന്ന് പ്രോട്ടസ്റ്റന്റുകാര്‍ അത് വിപുലമായി ഉപയോഗിക്കുന്നുണ്ട്.’ (ആംഗ്ലിക്കന്‍ പാസ്റ്റര്‍)

1980 ല്‍ റെവ. ലിന്‍ ബോമാന്‍ ആണ് മുപ്പത്തി മണിയുള്ള ഈ ജപമാല നിര്‍മിച്ചത്. ധ്യാനിച്ചു പ്രാര്‍ത്ഥിക്കാന്‍ ഈ ജപമാല സഹായിക്കുന്നു എന്ന് അവര്‍ പറയുമ്പോള്‍ അത് രക്ഷാകര സംഭവങ്ങളെ ധ്യാനിക്കുന്ന കത്തോലിക്കാ ജപമാലയ്ക്ക് ലഭിക്കുന്ന പ്രശംസ തന്നെയാണ്. മണികളിലൂടെ വിരല്‍ ഓടിക്കുമ്പോള്‍ നമ്മുടെ ചിന്തകള്‍ അലയാതെ ഇരിക്കാന്‍ സഹായകരമാണെന്ന് അവരും പറയുന്നു.

ആംഗ്ലിക്കന്‍ സഭക്കാരും, എപ്പിസ്‌കോപ്പേലിയന്‍സും ലൂഥറന്‍കാരും വിവിധ തരം പ്രാര്‍ത്ഥനാ മണികള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അവര്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാറില്ല എന്നതാണ് ഒരു പ്രത്യേകത. എന്നാല്‍ പരിശുദ്ധ കന്യമാതാവിനോട് ഭക്തി പുലര്‍ത്തുന്ന ഒരു ക്രിസ്ത്യന്‍ വിഭാഗമാണ് ആംഗ്ലിക്കന്‍ സഭക്കാര്‍. അവര്‍ മാതാവിന്റെ മാധ്യസ്ഥവും അപേക്ഷിക്കാറുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles