വത്തിക്കാന്‍ സിനഡില്‍ ആമസോണിയന്‍ കുരിശിന്റെ വഴി
വത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആമസോണിയന്‍ സിനഡിന്റെ ഭാഗമായി ആമസോണിയന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആചരിച്ചു.
ഒക്ടോബര്‍ 19 ന് നടന്ന കുരിശിന്റെ വഴിയില്‍ ആമസോണ്‍ പ്രദേശത്തു നിന്നുള്ളവരും അവരുടെ പിന്തുണക്കാരും, സിനഡില്‍ പങ്കെടുക്കുന്ന വൈദികരും സന്ന്യസ്തരും മെത്രാന്‍മാരും പങ്കെടുത്തു.
കാസ കൊമ്യൂണ്‍ പ്രജക്ടാണ് ആമസോണിയന്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചത്. പരമ്പരാഗത ക്രിസ്ത്യന്‍ പ്രതീകങ്ങളും ആമസോണിയന്‍ തദേശീയ സാംസ്‌കാരിക പ്രതീകങ്ങളും സമന്വയിപ്പിച്ചാണ് ആമസോണിയന്‍ കുരിശിന്റെ വഴി നടത്തിയത്.
വലിയൊരു തോണി, ഭക്ഷണം നിറച്ച പാത്രങ്ങള്‍, ആമസോണിലെ സംഗീതോപകരണങ്ങള്‍, മദര്‍ ഈസ്റ്റിന്റെ രൂപം എന്നിവ ആമസോണിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ കുരിശിന്റെ വഴി കാസ്റ്റല്‍ സാന്റ് ആഞ്ചലോയില്‍ ആരംഭിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കിയില്‍ സമാപിച്ചു.