മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷക്ഷന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

കൊച്ചി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസില്‍ എത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.

അനുമോദനസമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ചാദരിച്ചു. കൂരിയ ചാന്‍സലര്‍ ഫാ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തില്‍പറന്പില്‍, റവ. ഡോ. ജോസഫ് തൊലാനിക്കല്‍, റവ. ഡോ. തോമസ് അദോപ്പിള്ളി, റവ. ഡോ. തോമസ് മേല്‍വട്ടത്ത്, റവ. ഡോ. ജോജി കല്ലിങ്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles