മഴയുള്ള ദിവസം പാവങ്ങള്‍ക്കായി മാര്‍പാപ്പയുടെ കാരുണ്യമഴ

വത്തിക്കാന്‍ സിറ്റി; നവംബര്‍ 15 വെള്ളിയാഴ്ച റോമില്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവയ്ക്കാതെ ഫ്രാന്‍സിസ് പാപ്പാ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കില്‍ ചികിത്സ തേടി വന്ന പാവങ്ങളെയും ഭവനരഹിതരെയും സന്ദര്‍ശിക്കാനെത്തി. കൈയടികളോടെയാണ് രോഗികള്‍ പാപ്പായെ വരവേറ്റത്.

ലോക ദരിദ്രദിനത്തിന് ഒരുക്കമായാണ് റോമില്‍ മൊബൈല്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. റോമിലെ ദരിദ്രരും ഭവനരഹിതരുമായ ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ വേണ്ടി സഞ്ചരിക്കുകയാണ് മൊബൈല്‍ ക്ലിനിക്ക്.

വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് പാപ്പാ ക്ലിനിക്ക് സന്ദര്‍ശിക്കാനെത്തിയത്. ക്ലിനിക്കില്‍ സേവനം ചെയ്യുന്ന ആരോഗ്യശുശ്രൂഷകരെയും ഡോക്ടര്‍മാരെയും പാപ്പാ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ഓരോ ദിവസം ക്ലിനിക്ക് നൂറുകണക്കിന് ദരിദ്രര്‍ക്ക് വിദഗ്ദ ചികിത്സ എത്തിക്കുന്നു.

എല്ലാവരുമായും പാപ്പാ സംസാരിച്ചു. ഓരോരുത്തര്‍ക്ക് അദ്ദേഹം പുഞ്ചിരിയും സമാശ്വാസ വചസ്സുകളും പകര്‍ന്നു കൊടുത്തു എന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles