എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്

വത്തിക്കാൻ്റെ വധക്കുന്നിൽ തലകീഴായി വധിക്കപ്പെടാൻ നിന്നു കൊടുത്ത പത്രോസ് ശ്ലീഹാ….
റോമാ നഗരത്തിൽ നീറോ ചക്രവർത്തിയുടെ വിളനി രയാവാൻ കാത്തു നിന്ന പൗലോസ് ശ്ലീഹാ…
ഹോറോദേസിൻ്റ വാളിനിരയായ യാക്കോബ് ഗ്ലീഹാ…
തെരിവിൽ കെട്ടി നിർത്തി പത്തലുകൊണ്ട് അടിച്ച് കൊല്ലപ്പെട്ട മത്തായി ശ്ലീഹാ …..
കുതിരവണ്ടിയിൽ കെട്ടിവലിച്ച് ശരീരത്തിലെ തൊലി മുഴുവൻ തെരുവീഥികളിൽ ഉരിഞ്ഞു മാറ്റപ്പെട്ട ശേഷം തിളച്ച എണ്ണയിൽ എറിയപ്പെട്ട മർക്കോസ് സുവിശേഷകൻ….
കുന്തമെറിഞ്ഞ് കൊല്ലപ്പെട്ട തോമാശ്ലീഹാ…
വത്തിക്കാൻ്റെ തെരുവീഥികളിൽ വഴിവിളക്കായി കത്തിച്ചു നിർത്തിയ ആദിമ ക്രിസ്ത്യാനികൾ…
വിശന്നുവലഞ്ഞ സിംഹങ്ങൾക്ക് ആഹാരമായിത്തീർന്ന ആദിമസഭാ മക്കൾ…..
സഭ എക്കാലവും രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്നു.

സ്വജീവൻ നല്കി മനുഷ്യവംശത്തെ രക്ഷിച്ച
ലോകരക്ഷകനെ പ്രതി
ജീവിച്ച്…… മരിച്ച രക്തസാക്ഷികൾ
സഭയുടെ ശക്തിയും കാലത്തിൻ്റെ അടയാളവുമാണ്.
രണ്ടായിരത്തിലധികം വർഷങ്ങൾക്കിപ്പുറവും യേശുവിനെ അന്ധമായി വിശ്വസിച്ച്,
അവനോടുള്ള സ്നേഹത്തിൽ എല്ലാം സമർപ്പിക്കുന്നവർ….

സഭയെ തോൽപിക്കാൻ ഭൗതിക ശക്തികൾക്കൊന്നും കഴിയില്ലന്നതിൻ്റെ അടയാളം…..
സഭ ഇനിയും മുരടിച്ചിട്ടില്ല എന്നതിൻ്റെ അടയാളം…
മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കാൻ ,
പീഡകളിൽ നിന്നും രക്ഷപ്പെടാൻ കൂട്ടാക്കാത്തവർ ഉണ്ടെന്നതിൻ്റെ
അടയാളം…..

ലോകം വച്ചുനീട്ടുന്നതിനെക്കാളും ഉന്നത യോഗ്യതകൾ ഉള്ളവർ നമുക്കു ചുറ്റും ഉണ്ടെന്നതിൻ്റെ അടയാളം….
എന്തും ക്രിസ്തുവിനുവേണ്ടി ത്യജിക്കുന്നത് നഷ്ടമായി കരുതാത്തവർ ഉണ്ടെന്നതിൻ്റെ അടയാളം…

സ്വർഗ്ഗീയ യാത്രയിൽ നക്ഷത്രങ്ങളായി അവർ നമുക്ക് മുൻപേ നീങ്ങുന്നുണ്ട്.

ജീവിത ഗാഗുൽത്തായിൽ നാം യേശുവിനൊടുള്ള സ്നേഹത്തെപ്രതി
സ്വന്തപ്പെട്ടവരാൽ നിന്ദിക്കപ്പെടുമ്പോൾ,
ലോകം വച്ചുനീട്ടുന്ന സുഖങ്ങൾ
നാം ഉപേക്ഷിക്കുമ്പോൾ ,
നിരപരാധിയായിരിക്കെ കുറ്റം വിധിക്കപ്പെടുമ്പൊഴും ശിക്ഷ ഏറ്റുവാങ്ങുമ്പോഴും അതൊരു
നിശബ്ദ രക്തസാക്ഷിത്വമാണ്.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles