പിറക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ നിലപാട് പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു

കൊച്ചി . പിറക്കാനുള്ള  കുഞ്ഞിന്റ്റെ അവകാശം  സംരക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തെ കെസിബിസി പ്രൊ ലൈഫ് സമിതി  സ്വാഗതം ചെയ്തു .സുപ്രിം കോടതിയിൽ ഡോക്ടർ  നിഖിൽ ദത്താർ   നൽകിയ   ഒരു കേസിന്റ്റെ  ഭാഗമായി നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ മനുഷ്യജീവനെക്കുറിച്ചും  ഉദരത്തിൽ കുഞ്ഞിനെ  സ്വീകരിച്ച അമ്മയുടേയും  കുഞ്ഞിന്റെയും  അവകാശത്തെയും കുറിച്ച് വ്യക്തമായ നിലപാടുകൾ സ്വീകരിച്ചു അറിയിച്ചത് .

ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ  സമയപരിധി നിലവിലെ  20 ആഴ്ചയിൽ നിന്നും 26 ആഴ്ചയായി വർധിപ്പിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന്റ്റെ  സത്യവാങ്മൂലം .പരാതി ഉന്നയിച്ച ഹർജിതള്ളണണമെന്ന്  സർക്കാർ അഭ്യര്ഥിച്ചുവെന്ന വാർത്ത മനുഷ്യജീവന്റ്റെ  മഹത്വം മനസ്സിലാക്കുകയും   ആദരിക്കുകയും  ചെയ്യുന്നവർക്ക് വലിയ സന്തോഷം നൽകുന്നു .പിറക്കാൻ പോകുന്ന കുഞ്ഞിന്റ്റെ  ജനിക്കുവാനും  ഈ ഭൂമിയിൽ  ജീവിക്കുവാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന  പ്രൊ ലൈഫ് കാഴ്ചപ്പാടിനെ സമൂഹം ആദരിക്കുകയും ജീവനെ  സംരക്ഷിക്കുവാൻ  ശ്രമിക്കുകയും ചെയ്യുന്നതിനെ    അനുമോദിക്കുന്നതായും . ഈ നയത്തിൽ സർക്കാർ  ഉറച്ചുനിൽക്കുകയും ജീവന്റ്റെ സംസ്കാരം സജീവമാക്കുകയും ചെയ്യുമെന്ന്‌ പ്രത്യാശിക്കുകയും ചെയ്യുന്നതായി  കെസിബിസി പ്രൊ ലൈഫ് സ്ഥാന  സമിതിപ്രസിഡണ്ട്  സാബു ജോസ് പറഞ്ഞു .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles