ഇന്നത്തെ വിശുദ്ധ: വി. കസീല്‍ഡ

കസീല്‍ഡയുടെ പിതാവ് സ്‌പെയിനിലെ തൊളേദോയിലെ ഒരു മുസ്ലീം നേതാവായിരുന്നു. പത്താം നൂറ്റാണ്ടിലാണ് കസീല്‍ഡ ജീവിച്ചിരുന്നത്. ഭക്തയായ ഒരു മുസ്ലിം ആയിരുന്നെങ്കിലും അവള്‍ ക്രിസ്ത്യന്‍ തടവുകാരോട് കരുണ കാണിച്ചിരുന്നു. ഒരിക്കല്‍ അവള്‍ക്ക് കടുത്ത ഒരു രോഗബാധയുണ്ടായി. തുടര്‍ന്ന് വടക്കന്‍ സ്‌പെയിനിലെ സാന്‍ വിന്‍സെന്‍സിയോ കപ്പേളയിലേക്ക് അവള്‍ ഒരു തീര്‍ത്ഥയാത്ര നടത്തി. അവിടത്തെ അത്ഭുത നീരുറവയില്‍ നിന്ന് അവള്‍ സൗഖ്യം പ്രാപിച്ചു. ഈ സംഭവം അവളെ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നുള്ള ജീവിതം അവള്‍ പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും ജീവിച്ചു. നൂറാം വയസ്സില്‍ 1050 ഏഡിയില്‍ കസീല്‍ഡ മരണമടഞ്ഞു. ഏപ്രില്‍ 9 നാണ് കസീല്‍ഡയുടെ തിരുനാള്‍.

വി. കസീല്‍ഡ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles