സ്വര്‍ഗത്തിലേക്ക് കണ്ണുംനട്ട്…

ക്രിസ്തുവിന് തൻ്റെ ഇഹലോകജീവിതകാലത്ത്
താൻ എവിടെ നിന്നു വന്നു എന്നും,
എവിടേക്കു പോകുന്നുവെന്നും വ്യക്തമായ
ബോധ്യമുണ്ടായിരുന്നു.

കുരിശുമരണത്തോളം തന്നെ തന്നെ
താഴ്ത്തുവാൻ അവിടുന്ന് സ്വയം വിട്ടുകൊടുത്തതും….,
ശിഷ്യന്മാരുടെ പാദം കഴുകാൻ തക്കവിധം എളിമപ്പെട്ടതും അവൻ്റെ ഈ ബോധ്യത്തിൽ നിന്നുമായിരുന്നു .

ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുന്ന
ഈ ലോകജീവിതത്തിൽ ക്ലേശങ്ങളും അപമാനങ്ങളും സഹനങ്ങളും ക്രിസ്തുവിനോടുള്ള സ്നേഹത്താൽ സന്തോഷത്തോടെ സ്വീകരിക്കുന്നതിന് ആനുപാതികമായി സ്വർഗത്തിലെ മഹത്വവും ആനന്ദവും വർദ്ധിച്ചു കൊണ്ടിരിക്കുമെങ്കിൽ കൂടുതൽ സഹനങ്ങൾ സ്വീകരിക്കാൻ നാം മടിക്കുന്നതെന്തിന്…?

” എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാ വിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ;
നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ.
സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും “
( മത്തായി 5 :11, 12 )

ജീവിത വഴികളിലെ സഹനങ്ങളിൽ
പതറാതെ ജീവിക്കാനും….
ഭൂമിയോളം താഴാനും എളിമപ്പെടാനും,
പ്രിയപ്പെട്ടവരുടെ മരണത്തിൽ മനസു വിതുമ്പുമ്പോഴും ആത്മാവിൽ ആനന്ദിക്കാൻ
സ്വർഗത്തെക്കുറിച്ചുള്ള ഈ പ്രത്യാശ
നമുക്ക് തുണയാകട്ടെ.

” നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണ്. “
( റോമാ 8:18 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles