കോവിഡ് ദൈവത്തിലാശ്രയിക്കാനുള്ള ആഹ്വാനമെന്ന് ആര്‍ച്ചുബിഷപ്പ് ഗോമസ്

ലോസ് ആഞ്ചലോസ്: കൊറോണ വൈറസ് വ്യാപനം ദൈവിക പരിപാലനയുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ ദൈവത്തിലാശ്രയിക്കാനും നമ്മുടെ പരസ്പര ഐക്യം ഊട്ടിയുറിപ്പിക്കാനും ഉള്ള ആഹ്വാനമാണെന്ന് ലോസ് ആഞ്ചലോസ് ആര്‍ച്ചുബിഷപ്പ് യോസെ ഗോമസ്.

‘ഈ ആഗോളപകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ഏറ്റവും ആഴമേറിയ ചോദ്യങ്ങള്‍ ദൈവിക പദ്ധതിയെ കുറിച്ചുള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ ദൈവം എവിടെയാണ്? എന്താണ് ദൈവം പറയുന്നത്? സഭയോട് ദൈവം എന്താണ് ദൈവം പറയുന്നത്? ലോക രാജ്യങ്ങളോട് എന്താണ് അവിടുന്ന് പറയുന്നത്? നമ്മുടെ വ്യക്തിജീവിത സാഹചര്യങ്ങളില്‍ എന്താണ് പറയുന്നത്? എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.’ യൂഎസ് ബിഷപ്പ്‌സ് കോണ്‍റഫറന്‍സിന്റെ പ്രസിഡന്റായ ആര്‍ച്ചുബിഷപ്പ് ഗോമസ് ഏപ്രില്‍ 21 ാം തീയതി ആഞ്ചലൂസ് ന്യൂസില്‍ എഴുതി.

‘ദൈവം നമ്മെ വിളിക്കുന്നത് ഞാന്‍ കാണുന്നു, വളരെ നാടകീയമായ വിധത്തിലാണ് അവിടുന്ന് വിളിക്കുന്നത്. നമുക്ക് എത്രമാത്രം ദൈവത്തെ വേണം, ദൈവത്തെ കൂടാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല എന്ന് നാം തിരിച്ചറിയാന്‍ വേണ്ടിയാണിത്. അതോടൊപ്പം മനുഷ്യര്‍ തമ്മിലുള്ള ആഴമായ അടുപ്പത്തിലേക്കും അവിടുന്ന് നമ്മെ വിളിക്കുന്നു. നാം പരസ്പരം ഉത്തവാദിത്വമുള്ളവരാണെന്ന് ദൈവം ഓര്‍മിപ്പിക്കന്നു’ അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളിലുണ്ടായ പകര്‍ച്ചവ്യാധികളുടെ കാലത്ത് ക്രിസ്ത്യാനികളുടെ പരസ്‌നേഹവും കാരുണ്യവും കണ്ട് അക്രൈസ്തവര്‍ അത്ഭുതപ്പെട്ടിരുന്നു എന്ന കാര്യവും ആര്‍ച്ചുബിഷപ്പ് അനുസ്മരിപ്പിച്ചു. അത്തരം സേവനം ഇന്നും സഭ വിവിധ മേഖലകളില്‍ തുടരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles