കുനിയപ്പെടലിന്റെ സുവിശേഷം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 13

യഹൂദ പാരമ്പര്യമനുസരിച്ച് ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം.
അന്ന്, അടിമകൾ പോലും നിവൃത്തികേടുകൊണ്ടാണ് അപരൻ്റെ പാദങ്ങൾ കഴുകിയിരുന്നത്.

പെസഹാ ഭക്ഷണത്തിനൊരുക്കമായി…., സെഹിയോൻ മാളികമുറിയിൽ
അടിമകൾ ഇല്ലാതിരിക്കെ ,
അപരൻ്റെ പാദാന്തികത്തോളം ആരുടെ തല കുനിയും എന്ന് മത്സരിച്ച് ശിഷ്യമാർ മത്സരിച്ച് പിന്തിരിയുമ്പോൾ..
മനുഷ്യനു മുമ്പിൽ കുനിയാൻ…
അവൻ്റെ പാദം കഴുകി ചുംബിക്കാൻ
ക്രിസ്തു തൻ്റെ മേലങ്കിയുടെ ബലവും സംരക്ഷണവും ഉപേക്ഷിച്ച് ….
സ്നേഹത്തിൻ്റെ അരക്കച്ച ധരിച്ചു ,
താലത്തിൽ വിശുദ്ധീകരണത്തിൻ്റെ വെള്ളവും എടുത്ത് ശിഷ്യരുടെ പാദത്തോളം കുനിഞ്ഞ് എളിമയുടെ മാതൃക കാണിച്ചു തന്നു.

അവനു മുമ്പ്.., ഒരു ഗുരു പോലും തൻ്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.
എന്നിട്ടുമെന്തേ.. അവനു മാത്രം ഈ അരുതായ്മ തോന്നിയത്…?

മാറ്റില്ലാത്ത സ്നേഹത്തിൻ്റെ മാറ്റൊലിയിൽ ഒറ്റിക്കൊടുക്കുന്നവനും, തള്ളിപ്പറയുന്നവനും
ഒറ്റപ്പെടുത്തുന്നവർക്കും ഒരേ അളവിൽ വിളമ്പിയ നിറസ്നേഹമാണ് പെസഹാ .

ഞാൻ ‘എന്തൊക്കെയോ ‘ ആണ് എന്ന് ഭാവിക്കുന്നവരുടെ മുമ്പിൽ,
ഞാൻ ‘ഇത്രയേ ഉള്ളൂ ‘ എന്ന്
ചിന്തിക്കാൻ പഠിപ്പിച്ച്……
അപരൻ്റെ ശ്രേഷ്ഠതയക്കു മുമ്പിലും തോൽക്കാൻ പഠിപ്പിച്ച് …
കുനിയപ്പെടുന്നവരോട് കൂടെ കുടിയിരിക്കാൻ
‘കുർബ്ബാന’ യോളം ചെറുതായവനാണ് ക്രിസ്തു

മറ്റുള്ളവരുടെ വളർച്ചയ്ക്ക്
ചിലവേളകളിൽ…
ഞാൻ കുറയേണ്ടതായിട്ടുണ്ട്.

ചില കസേരകളിൽ നിന്ന് ഞാൻ എഴുന്നേറ്റാലേ …, അവർക്ക് ഇരിക്കാൻ പറ്റൂ.
ചില വാതിലുകളിൽ നിന്ന് ഞാൻ
മാറി നിന്നാലേ…., അവർക്ക് കടന്നു വരാൻ പറ്റൂ.

ക്രിസ്തുവിനേക്കാൾ വലിയവരായി നടിച്ച്
നാം ജീവിക്കരുത്.
നമ്മൾ എത്ര ജീവിച്ചാലും അവൻ്റെ
മൂന്നു വർഷത്തെ പരസ്യജീവിതത്തിനൊപ്പം
എത്തില്ല എന്നോർക്കുക.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles