അര്‍ജന്റീനയില്‍ 400 മരിയന്‍ ഗ്രോട്ടോകള്‍ പണിയുന്നു

അര്‍ജെന്റീനയില്‍ കന്യാമറിയത്തിന്റെ രൂപം കണ്ടെത്തിയതിന്റെ വാര്‍ഷികത്തില്‍ 400 ചെറിയ മരിയന്‍ ഗ്രോട്ടോകള്‍ പണികഴിപ്പിക്കാന്‍ ഒരുങ്ങുന്നു.

400 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കന്യാമറിയത്തിന്റെ ഒരു തിരുസ്വരൂപം ഒരു ആര്‍ജന്റീനിയന്‍ ആദിവാസി ഒരു കുന്നിന്‍ചരുവില്‍ നിന്ന് കണ്ടെടുത്തത്. തദേശീയരായ നാട്ടുകാരുടേതിന് സമാനമായ തവിട്ടു നിറത്തിലുള്ള ചര്‍മക്കോടു കൂടിയ മാതൃരൂപമായിരുന്നു അത്. ആ മരിയഭക്തി താഴ്‌വരയിലെ മാതാവിനോടുള്ള ഭക്തി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചു. കാറ്റമാര്‍ക്ക് പ്രവശ്യയിലാണ് തിരുസ്വരൂപം കണ്ടെത്തിയത്.

തിരുസ്വരൂപം കണ്ടെത്തിയതിന്റെ 400 ാം വാര്‍ഷികം പ്രമാണിച്ച് 2019 ഡിസംബര്‍ 8 മുതല്‍ 2020 ഡിസംബര്‍ 8 വരെ അര്‍ജന്റീനയില്‍ ദേശീയ മരിയന്‍ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2020 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അര്‍ജന്റീനയുടെ മണ്ണില്‍ വച്ച് ആദ്യമായി പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടതിന്റെ 500 ാം വാര്‍ഷികമാണ് 2020യ

400 ഗ്രോട്ടോകള്‍ പണിയുക എന്ന ആശയം മുന്നോട്ടു വച്ചത് കറ്റമാര്‍ക്കയിലെ പട്ടണമായ ഹൗള്‍ഫിന്നിലെ ഔവര്‍ ലേഡി ഓഫ് ദ റോസറി ഇടവകയിലെ ജനങ്ങളാണ്. ആശയം കറ്റാമാര്‍ക്ക മെത്രാന്‍ ലൂയിസ് അര്‍ബെയ്ന്‍ അംഗീകരിച്ചു. രൂപതയിലെ ഓരോ ഇടവകയും 13 വീതം ചെറിയ ഗ്രോട്ടോകള്‍ പണിയും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles