നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി

സീറോ മലബാർ സഭയിലെ നാല് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ ജനുവരി 15 ന് സമാപിച്ച സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ തീരുമാനമായി. ദൈവലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ പൗരാണികതയും ….. കണക്കിലെടുത്താണ് പ്രത്യേക പദവി നൽകുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ സെന്റ് മേരീസ് മരിയൻ തീർത്ഥാടനകേന്ദ്രം, തൃശൂർ അതിരൂപതയിലെ പാലയൂർ സെന്റ് തോമസ് ദൈവാലയം, ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ ഫൊറോന ദൈവാലയം എന്നിവയാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ദൈവാലയങ്ങൾ.

2019 ആ​ഗസ്റ്റ് മാസം നടന്ന ഇരുപത്തിയെട്ടാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിൽ രണ്ട് ദൈവാലയങ്ങൾക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി നൽകാൻ തീരുമാനിച്ചിരുന്നു. കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി സെന്റ്‌ മേരീസ്‌ ഫൊറോന ദൈവാലയത്തിനും മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് ദൈവാലയത്തിനുമാണ് ഇത്തരത്തിൽ പ്രത്യേക പദവി നൽകാൻ നിശ്ചയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ദൈവാലയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തപ്പെടുന്നതാണ്. സീറോ മലബാര്‍ സഭയിലെ ആദ്യത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടനകേന്ദ്രമായി പാലാ രൂപതയിലെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥടനകേന്ദ്രത്തെ 2018 ജനുവരി 21 ന് ഉയർത്തിയിരുന്നു. മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആർച്ച് പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles