ഇന്ത്യയില്‍ ജനിച്ച് വിശുദ്ധനായ ആദ്യ വ്യക്തി ഗോണ്‍സാലോ ഗാര്‍ഷ്യയെ കുറിച്ച്
ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ വിശുദ്ധന്‍ ആണ് ഗോണ്‍സാലോ ഗാര്‍ഷ്യ. പോര്‍ച്ചു ഗീസ് ഇന്ത്യയുടെ മണ്ണില്‍ വിരിഞ്ഞ ആദ്യ ത്തെ വിശുദ്ധ പുഷ്പം ആയിരുന്നു ഗോണ്‍ സാലോ ഗാര്‍ഷ്യ. 1556 ല്‍ ആണ് അദ്ദേഹം ബോംബയില്‍ ജനിച്ചത്. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഇന്ത്യ പോര്‍ച്ചുഗീസ് കോളനി ഭരണത്തിന്റെ കീഴില്‍ ആയിരുന്നു. ബാസ്സെയിന്‍ എന്ന സ്ഥലത്താ യിരുന്നു അദ്ദേഹം വളര്‍ന്നത്. ഗോണ്‍സലോയുടെ പിതാവ് ഒരു പട്ടാളക്കാരന്‍ ആയിരുന്നു. ആദ്യത്തെ എട്ടു വര്‍ഷങ്ങള്‍ ഗാര്‍ഷ്യ ബാസ്സെയിനില്‍ ആയിരുന്നു താമസിച്ചിരുന്നത്.
പ്രസ്തുത സ്ഥലത്ത് വിദേശിയരും അവരുടെ വേലക്കാരും മാത്രം ആണ് താമസിച്ചിരുന്നത്. ഫോര്‍ട്ട് ബാസ്സെയിനില്‍ ഉള്ള ഒരു ജെസ്യുട്ട് സ്‌കൂളില്‍ ആണ് കൊച്ചു ഗാര്‍ഷ്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇവിടത്തെ വിദ്യാഭ്യാസ കാലഘട്ടം അദ്ദേഹത്തെ മാറ്റി മറിച്ചു എന്ന് വേണം കരുതാന്‍. ഇവടെ വച്ച് ഗാര്‍ഷ്യ ഒരു ഈശോ സഭാ വൈദികനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പരിചയം വിദ്യാഭ്യാസത്തിനു കൂടുതല്‍ മുതല്‍ കൂട്ടായി.
ഈശോ സഭാ വൈദികരോടൊപ്പം ജപ്പാനിലേക്ക് മിഷനറി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഗാര്‍ഷ്യ ആഗ്രഹിച്ചു. പക്ഷെ ഗാര്‍ഷ്യ ചെറുപ്പമായതിനാല്‍ ഈ ആഗ്രഹം നിരാകരിക്കപ്പെടുകയാണ് ചെയ്തത്. പക്ഷെ ആയിരത്തി അഞ്ഞൂറ്റി എഴുപത്തി രണ്ടില്‍ പതിനഞ്ചാം വയസില്‍ ഗോണ്‍സാലോയ്ക്ക് ജപ്പാനില്‍ പോകാന്‍ ഉള്ള അനുവാദം ലഭിച്ചു. അദ്ദേഹത്തിന്റെ ഒപ്പം പ്രിയ സുഹൃത്തും ജപ്പാനിലേക്ക് പോയി. ജപ്പാനില്‍ വച്ച് അദ്ദേഹം ജാപ്പനീസ് ഭാഷയും സ്വന്തമാക്കി.
ഒരു മതധ്യാപകന്‍ ആയിട്ടു ജെസ്യുട്ട് വൈദികരോടൊപ്പം ജീവിതം ആരംഭിച്ച ഗാര്‍ഷ്യ ജാപ്പനീസ് ഭാഷയിലെ പ്രാവീണ്യം കൊണ്ട് ആ നാട്ടുകാരുടെ ബഹുമാനവും പ്രശംസയും നേടിയെടുത്തു. എട്ടു വര്‍ഷത്തോളം മതധ്യാപകന്‍ ആയി സേവനം ചെയ്ത ഗാര്‍ഷ്യ ഒരു വൈദികന്‍ ആകാന്‍ ഉള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ ഇന്ത്യന്‍ പാരമ്പര്യം ഉണ്ടായിരുന്ന ഗാര്‍ഷ്യയുടെ ആഗ്രഹത്തെ ജെസ്യുട്ട് സഭ നിരാകരിച്ചു. തുടര്‍ന്ന് അവിടം വിട്ട ഗാര്‍ഷ്യ മറ്റൊരു പട്ടണം ആയ അലാക്കോവില്‍ ചെന്നുപെട്ടു.
അവിടെ ഒരു വ്യാപാരി ആയി ജീവിക്കാന്‍ തുടങ്ങി. ബിസിനസ് വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സമ്പത്തും വര്‍ദ്ധിച്ചു. പക്ഷെ മനസ്സില്‍ ഉണ്ടായിരുന്ന ദൈവ ഭക്തിയും വിശ്വസവും അദ്ദേഹം കൈ വിട്ടില്ല. ഒരു ഫ്രാന്‍സിസ്‌കന്‍ മിഷനറി ആയി ജീവിതം ആരംഭിക്കാന്‍ തിരുമാനിച്ചത് ആയിടെയാണ്. അദ്ദേഹത്തിന്റെ അപേക്ഷ ഫ്രാന്‍സിസ്‌കന്‍ സഭ തടഞ്ഞില്ല. അതോടെ ഒരിക്കല്‍ നിന്ന് പോയ മിഷനറി ജീവിതത്തിന്റെ രണ്ടാം പകുതി ഗാര്‍ഷ്യ ആരംഭിച്ചു.
ഗാര്‍ഷ്യ ഫ്രാന്‍സിസ്‌കന്‍ വഴിയില്‍
ബനിലയില്‍ ഒരു പ്രഭാഷകന്‍ ആയി സന്യാസ ജീവിതം ആരംഭിച്ച ഗാര്‍ഷ്യയുടെ വലിയൊരു ഗുണം ജാപ്പനീസ് ഭാഷയില്‍ ഉള്ള നൈപുണ്യം തന്നെ ആയിരുന്നു. ജപ്പാനിലെ ജനങ്ങള്‍ അദേഹത്തെ ആദരിച്ചു. ആയിടെ ആണ് സ്പാനിഷ് രാജാവ് ജപ്പാന് അധികാരം കൈ മാറിയത്. മാനിലയുടെ ഗവര്‍ണര്‍ ഗാര്‍ഷ്യയുടെ പ്രിയ സുഹൃത്തായിരുന്ന പീറ്റര്‍ ബാപ്ടിസ്‌റിനെ ജപ്പാന്റെ പ്രതിനിധി സംഘത്തിന്റെ തലവനാക്കി. പക്ഷെ ജാപ്പനീസ് ഭാഷ വശമില്ലാതിരുന്ന പീറ്ററിനെ സഹായിക്കാന്‍ ഗോണ്‍ നിയുക്തനായി. ഏറെ സന്തോഷിച്ച ഗോണ്‍സാലോ ആ ഉത്തര വാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ആ രണ്ടു മിഷനറിമാര്‍ മെയ് 21 മാനില വിടുകയും ജപ്പാന്റെ ഒരു തീരദേശമായ ഹിരടോയില്‍ എത്തി ചേരുകയും ചെയ്തു. ആദ്യം കുറച്ചു ബുദ്ധിമുട്ടുകള്‍ ഇരുവരും നേരിട്ടെങ്കിലും ഗാര്‍ഷ്യയുടെ ഭാഷാ പ്രാവീണ്യം ഇവ എല്ലാം മറികടന്നു. അവര്‍ അവിടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒത്തിരി ജാപ്പനീസുകാര്‍ ആയിടെ ക്രിസ്തു മതത്തിലേക്ക് വിശ്വാസം മാറ്റുകയും ചെയ്തു.
പതുക്കെ പതുക്കെ ജപ്പാന്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു. ഇത് അവടെ നിലവില്‍ ഉണ്ടായിരുന്ന മത പ്രമാണികള്‍ക്കും ഇതര മത സമൂഹങ്ങളുടെയും വൈരം പിടിച്ചു പറ്റി. അവര്‍ ജാപ്പനീസ് രാജാവിനെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തി കൊണ്ടിരുന്നു. ആയിടെ ആണ് ഒരു സ്പാനിഷ് കപ്പല്‍ തുറുമുഖത്ത് വന്നത്. മാനിലയില്‍ നിന്നും ദൂര ദേശത്തേക്ക് പോവുകയായിരുന്ന കപ്പല്‍ കൊടുംകാറ്റിനെ തുടര്‍ന്നാണ് ജപ്പാന്റെ തീരത്തു വന്ന് ചേര്‍ന്നത്. ഈ അവസരം മുതലാക്കി ഗോണ്‍സാലോയ്ക്കും പീറ്ററിനും എതി രെ രാജാവിന്റെ ഉപദേശകന്‍ ആയിരുന്ന യാകിന്‍ സെന്‍സോ കരുക്കള്‍ നീക്കി. ചാര പ്രവര്‍ത്തനത്തിന് വന്നു എന്ന് തെറ്റിധാരണ ഉണ്ടാക്കി രണ്ടു മിഷനറിമാരെയും അറസ്റ്റ് ചെയ്യുവാനും തൂക്കിലേറ്റുവാനും രാജാവ് കല്‍പ്പിച്ചു. അങ്ങിനെ ഗാര്‍ഷ്യയും പീറ്ററും തടവിലാക്കപ്പെടുകയും തൂക്കിലേറ്റുകയും ചെയ്തു.
1862 ജൂണ്‍ 8ന് പീയുസ് ഒന്‍പതാം പാപ്പ ഗോണ്‍സാലോ ഗാര്‍ഷ്യയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിശുദ്ധന്‍ എന്ന ബഹുമതിയും ഗാര്‍ഷ്യക്ക് സ്വന്തമായി ഉണ്ട്.