കൊല്‍ക്കൊത്തയില്‍ വി. മദര്‍ തെരേസയുടെ 109ാം ജന്മദിനം ആഘോഷിച്ചു

കൊല്‍ക്കൊത്ത: പാവങ്ങളുടെ അമ്മ കൊല്‍ക്കൊത്തയിലെ വി. മദര്‍ തെരേസയുടെ 109 ാം ജന്മദിനം കൊല്‍ക്കൊത്ത ആഘോഷിച്ചു. മദറിന്റെ കബറിടത്തിലും മദറിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ള ആര്‍ച്ച്ബിഷപ്‌സ് ഹൗസിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളുണ്ടായിരുന്നു.

1910 ആഗസ്റ്റ് 26ന് മസിഡോണിയന്‍ റിപ്പബ്ലിക്കിലെ സ്‌കോപ്‌ജെയില്‍ ജനിച്ച മദര്‍ തെരേസയുടെ യഥാര്‍്ത്ഥ പേര് ആഗ്നസ് എന്നായിരുന്നു. 18 ാം വയസ്സില്‍ സ്വഭവനം ഉപേക്ഷിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദ് ബ്ലസഡ് വെര്‍ജന്‍ മേരി സഭയില്‍ ചേര്‍ന്നു. ലൊറേറ്റോ സിസ്‌റ്റേഴ്‌സ് എന്നും ഈ സഭ അറിയപ്പെടുന്നു.

1929 ജനുവരി 6 ന് ഇന്ത്യയില്‍ എത്തിയ മദര്‍ കൊല്‍ക്കൊത്തയിലെ ലൊറേറ്റോ സെന്റ് മേരീസ് ഗേള്‍സ് ഹൈ സ്‌കൂളില്‍ 15 വര്‍ഷം പഠിപ്പിച്ചു. 1948 ലാണ് മദര്‍ ലൊറേറ്റോ സഭ വി്ട്ട് തെരുവിലേക്ക് പാവങ്ങളെ അന്വേഷിച്ചിറങ്ങിയത്. 1950 ഒക്ടോബര്‍ 7ാം തീയതി മദര്‍ മിഷണറി ഓഫ് ചാരിറ്റി കന്യാസ്ത്രീ ആയി വ്രതം എടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles