നൈജീരിയന്‍ സെമിനാരിക്കാരിലൊരാള്‍ കൊല്ലപ്പെട്ടു

സൊക്കോട്ടോ: കഴിഞ്ഞ മാസം നൈജീരിയയിലെ കഡുന ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടു പോയ നാല് സെമിനാരിക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നു പേരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചതായി വാര്‍ത്ത വന്നതിന്റെ പിന്നാലെയാണ് ദുഖ വാര്‍ത്ത എത്തിയത്.

‘ദുഖഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാനൊരു കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രിയ പുത്രന്‍ മൈക്കളില്‍ കൊള്ളക്കാരുടെ കൈകളാല്‍ കൊല്ലപ്പെട്ടു. എന്നാണെന്ന് കൃത്യമായി പറയാന്‍ നിര്‍വാഹമില്ല.’ സൊക്കോത്തയിലെ ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാഹ് പ്രസ്താവനയില്‍ പറഞ്ഞു.

കൊല്ലപ്പെട്ട സെമിനാരിക്കാരന്‍ മൈക്കിള്‍ എന്‍നാദിക്ക് 18 വയസ്സുണ്ടായിരുന്നു. ജനുവരി 8 നാണ് സെമിനാരിക്കാരെ അക്രമികള്‍ കഡുന ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles