ക്ലാര ഫെയ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

ക്ലാര ഫെയ് ഇനി വാഴ്ത്തപ്പെട്ടവള്‍. ‘ദരിദ്ര നായ ഉണ്ണിയേശുവിന്റെ സഹോദരികള്‍’ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് ക്ലാര. ജര്‍മ്മനിയിലെ ആക്കനിലെ കത്തീഡ്രല്‍ ദേവാലയത്തിലാണ് തിരുക്കര്‍മ്മം നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ച ലോ അമാത്തോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 2017 മെയ് നാലിന് ക്ലാര ഫെയുടെ മാധ്യസ്ഥ തയില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീ കരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ടവളായി പ്ര ഖ്യാപിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
1815 ഏപ്രില്‍ 11ന് ആക്കനില്‍ ലൂയിസ് കാതറിന്‍ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തവള്‍ ആയി ക്ലാര ജനിച്ചു. സമ്പന്ന കുടുംബമായിരുന്നു അവളുടേത്. അവള്‍ക്ക് 5 വയസ്സായപ്പോള്‍ പിതാവ് ലൂയിസ് മസ്തിഷ് ക്കാഘാതം മൂലം മരണമടഞ്ഞു. ചെറുപ്പത്തി ല്‍ തന്നെ പാവപ്പെട്ടവരോട് മനസ്സലിവുണ്ടാ യിരുന്ന ക്ലാര നിര്‍ധനരായ കുട്ടികളുടേയും യുവജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ചു. തന്റേതിനു സമാന ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഏതാനും സുഹൃ ത്തുക്കളുമൊത്ത് 1837ല്‍ ഒരു ചെറിയ വിദ്യാ ഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
1844 ഫെബ്രുവരി 2 നാണ് കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് ആനയിക്കു കയും അവര്‍ക്ക് വിദ്യ പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘ദരിദ്ര ഉണ്ണി യേശുവിന്റെ സഹോദരികള്‍’ എന്ന സന്ന്യാ സിനി സമൂഹത്തിന് ക്ലാര രൂപം നല്കിയത്. അനേകര്‍ക്ക് പുതുജീവിതം സമ്മാനിക്കുവാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. കാലക്രമേ ണ ആരോഗ്യം ക്ഷയിച്ച ക്ലാര ഫെയ് 79 ാം വയസ്സില്‍ 1894 മെയ് 8ന് ഹോളണ്ടില്‍ വച്ച് നിത്യതയിലേക്ക് യാത്രയായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles