നന്മനേരും അമ്മ

1977ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അപരാധി. സലീല്‍ ചൗധരിയുടെ ഈണത്തില്‍ പി. ഭാസ്‌കരന്‍ എഴുതിയ മനോഹരമായൊരു മരിയന്‍ഗാനം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുജാതയും ലത രാജുവും ചേര്‍ന്നാണ് നന്മ നേരുമമ്മ എന്ന് തുടങ്ങുന്ന ആ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പള്ളിയും, സ്‌കൂളും ഗാനരംഗത്തിലേക്ക് കടന്നുവരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ രാജനെന്ന വേഷം അവതരിപ്പിച്ചിരിക്കുന്ന പ്രേം നസീര്‍ ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച് സ്‌കൂളില്‍ നിന്ന് നടന്നകലുന്നു. അവര്‍ക്ക് പിന്നില്‍ ടീച്ചര്‍ക്ക് ഒപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ സഹോദരനായ ഒരു ബാലന്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ട്. ശേഷം സഹോദരര്‍ തമ്മില്‍ വികാ രാധീനതയാല്‍ കെട്ടിപ്പിടിക്കുന്നു. തുടര്‍ന്ന് കൈകൂപ്പി നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്റെ ചിത്രം കടന്നുവരുന്നു, വരികള്‍ ആരംഭിക്കുന്നു.

നന്മ നേരും അമ്മ വിണ്ണിന്‍ രാജകന്യ
ധന്യാ സര്‍വ്വ വന്ദ്യ മേരീ ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അംബയായ ദേവീ മേരി ലോകമാതാ

സ്‌കൂള്‍മുറ്റത്ത് കുട്ടികള്‍ വരിവരിയായി നിരന്നു നില്‍ക്കുകയാണ്. പ്രാര്‍ത്ഥനാ ഗാനം പോലെ രണ്ടു കുട്ടികള്‍ പാട്ട് പാടുന്നു, ബാക്കിയുള്ളവര്‍ അത് എറ്റുചൊല്ലുന്നു. ഗാനത്തിന്റെ അവസാന ഭാഗത്ത്, സഹപാഠികളോടൊപ്പം പ്രാര്‍ത്ഥനാമുറിയില്‍ അതേപാട്ട് മുട്ടുകുത്തി, കൈകൂപ്പി നിന്ന് ആലപിക്കുന്ന ബാലനെ കാണാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles