യേശുവിന്റെ കാലിത്തൊഴുത്തിന്റെ തിരുശേഷിപ്പ് ബെത്‌ലേമില്‍ മടങ്ങിയെത്തി

ബെത്‌ലെഹേം: യേശു ക്രിസ്തു പിറന്നു വീണ പുല്‍ത്തൊഴുത്ത് 1400 വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ ഉറവിടസ്ഥാനത്ത് മടങ്ങിയെത്തി. ഇത്രയും കാലം റോമിലെ സാന്ത മരിയ മയോറെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു, ചരിത്രപ്രധാനമായ പുല്‍ത്തൊഴുത്തിന്റെ തിരുശേഷിപ്പ്. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഉണ്ണി പിറന്ന കാലിത്തൊഴുത്ത് സ്വദേശത്തേക്ക് മടക്കി എത്തിച്ചത്.

റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ സൂക്ഷിച്ചിരുന്ന കല്ലും തടിയും കൊണ്ടുള്ള കാലിത്തൊഴുത്തില്‍ നിന്നുള്ള മരക്കഷണത്തിന്റെ ചീളാണ് അരുളിക്കയിലാക്കി ബത്‌ലെഹേമില്‍ എത്തിച്ചിരിക്കുന്നത്. തിരുപ്പിറവിയുടെ ദേവാലയത്തിന് സമീപത്ത് വി. കാതറിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഈ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles