ഇന്നത്തെ വിശുദ്ധന്‍: വന്ദ്യനായ മാറ്റ് ടാല്‍ബട്ട്

മദ്യപാനികള്‍ക്ക് ആശ്രയിക്കാവുന്ന പുണ്യവാളനാണ് വന്ദന്യനായ മാറ്റ് ടാല്‍ബട്ട്. ഡബ്ലിനില്‍ ജനിച്ച മാറ്റ് വളര്‍ന്നപ്പോള്‍ മദ്യക്കച്ചവടക്കാരുടെ ദൂതനായി. അവിടെ വച്ച് അദ്ദേഹം വലിയ മദ്യപാനിയായി മാറി. മുപ്പത് വയസ്സു വരെ 15 വര്‍ഷത്തോളം അദ്ദേഹം മദ്യത്തിന് അടിമയായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തു. മൂന്നു മാസം മദ്യപിക്കില്ല. കുമ്പസാരിച്ച് ദിവസേന കുര്‍ബാനയില്‍ പങ്കെടുക്കും. ആദ്യത്തെ ഏഴ് വര്‍ഷങ്ങള്‍ അത്യന്തം പ്രയാസകരമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. താന്‍ പണം മോഷ്ടിച്ചവര്‍ക്കെല്ലാം അദ്ദേഹം തിരികെ കൊടുത്തു. ജീവിതത്തിലെ നല്ലൊരു കാലം അദ്ദേഹം ഒരു കെട്ടിടനിര്‍മാണത്തൊഴിലാളിയായി ജീവിച്ചു. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന് പ്രായശ്ചിത്തജീവിതം നയിച്ചു. അദ്ദേഹം നിരന്തരം ജപമാലകള്‍ ചൊല്ലി. ബൈബിള്‍ തീക്ഷണതയോടെ വായിച്ചു. ഉള്ള പണം പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. 1923 ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിവസമാണ് അദ്ദേഹം മരിച്ചത്.

വന്ദ്യനായ മാറ്റ് ടാല്‍ബട്ട്, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles