സഭയുടെ ആരാധനക്രമത്തില്‍ യേശുവിന്റെ സാന്നിധ്യമുണ്ടോ? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നത് കേള്‍ക്കുക

ഖണ്ഡിക –    
ആരാധനക്രമത്തിൽ മിശിഹായുടെ സാന്നിധ്യം

ഇത് മഹത്തായ ജോലി നിർവഹിക്കുന്നതിനായി മിശിഹാ തന്റെ സഭയിൽ സദാ, പ്രത്യേകിച്ച് ആരാധനാനുഷ്ഠാനങ്ങളിൽ, സന്നിഹിതനായിരിക്കുന്നു. കുർബാനയാകുന്ന ബലിയിൽ “അന്ന് തന്നെത്തന്നെ കുരിശിൽ ബലിയർപ്പിച്ചവൻതന്നെ ഇന്നു പുരോഹിതരുടെ ശുശ്രൂഷവഴി അർപ്പിച്ചുകൊണ്ട്” കാർമ്മികന്റെ വ്യക്തിത്വത്തിലും അതിലേറെ ദിവ്യകാരുണ്യസാദൃശ്യങ്ങളിലും സന്നിഹിതനാകുന്നു. ഒരാൾ മാമ്മോദീസാ നല്കുമ്പോൾ മിശിഹാ തന്നെയാണ് മാമ്മോദീസാ നല്കുന്നത് എന്നതുപോലെ, അവിടന്ന് സ്വശക്തിയാൽ കൂദാശകളിലെല്ലാം സന്നിഹിതനാകുന്നു.” സഭയിൽ വിശുദ്ധലിഖിതങ്ങൾ വായിക്കപ്പെടുമ്പോൾ മിശിഹാ തന്നെ സംസാരിക്കുന്നുവെന്നവിധം അവിടന്ന് തന്റെ വചനത്തിൽ സന്നിഹിതനാകുന്നു. അവസാനമായി, “എന്റെ നാമത്തിൽ രണ്ടോ മൂന്നോപേർ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാനുണ്ട്” (മത്താ 18:20) എന്നു വാഗ്ദാനംചെയ്ത അവിടന്ന് സഭ യാചിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുമ്പോൾ അവിടെ സന്നിഹിതനാകുന്നു.

സത്യത്തിൽ, ദൈവം പൂർണമായി മഹത്ത്വപ്പെടുത്തപ്പെടുകയും മനുഷ്യർ വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന അത് മഹത്തായ ഈ പ്രവൃത്തിയിൽ മിശിഹാ തന്റെ ഏറ്റവും പ്രിയപ്പെട്ട മണവാട്ടിയായ സഭയെ തന്നോടു നിരന്തരം സഹകരിപ്പിക്കുന്നു. അവളാകട്ടെ, തന്റെ നാഥനെ വിളിക്കുകയും അവൻ വഴി നിത്യപിതാവിന് ആരാധന നല്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഈശോമിശിഹായുടെ പുരോഹിതധർമത്തിന്റെ പരികർമം എന്ന് ആരാധനക്രമത്തെ പരാമർശിക്കുന്നത് തികച്ചും അന്വർത്ഥമാണ്. അതിൽ ഇന്ദ്രിയഗോചരമായ അടയാളങ്ങൾവഴി മനുഷ്യന്റെ വിശുദ്ധീകരണം നിർവഹിക്കപ്പെടുന്നു. ഈശോമിശിഹായുടെ മൗതികശരീരത്താൽ, അതായത് അതിന്റെ ശിരസ്സാലും അവയവങ്ങളാലും, സമ്പൂർണമായ പരസ്യാരാധന അർപ്പിക്കപ്പെടുന്നു. അതിനാൽ, എല്ലാ ആരാധനകമപരികർമവും പുരോഹിതനായ മിശിഹായുടെയും സഭയാകുന്ന അവിടത്തെ ശരീരത്തിന്റെയും പ്രവൃത്തിയെന്ന നിലയ്ക്ക്, സഭയുടെ മറ്റെല്ലാ പ്രവർത്തനങ്ങളെയും അതിശയിക്കുന്ന വിശുദ്ധകർമമാണ്. അതിന്റെ ഫലദായകത്വം മഹത്ത്വത്തിലും പദവിയിലും സഭയുടെ ഇതരപ്രവർത്തനത്തോടൊന്നും തുലനം ചെയ്യാനാവാത്തതാണ്.

ഖണ്ഡിക – 8
ഭൗമിക ആരാധന, സ്വർഗീയ ആരാധന

ഭൗമികാരാധനക്രമത്തിൽ നാം പ്രവാസികളായി ലക്ഷ്യം വയ്ക്കുന്ന പരിശുദ്ധ ജറുസലേമിലുള്ള സ്വർഗീയാരാധന മുൻകൂട്ടി ആസ്വദിച്ചുകൊണ്ട് ആഘോഷിക്കുകയാണ്. അവിടെയാണ് മിശിഹാ ദൈവത്തിന്റെ വലത്തുഭാഗത്ത് വിശുദ്ധകാര്യങ്ങളുടെയും സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായി ഉപവിഷ്ടനായിരിക്കുന്നത്.” സ്വർഗീയസൈന്യങ്ങളുടെ സർവവ്യൂഹങ്ങളോടുംകൂടി നാം കർത്താവിന് മഹത്ത്വത്തിന്റെ കീർത്തനം ആലപിക്കുകയാണ്. വിശുദ്ധരുടെ സ്മരണ ആദരിച്ചുകൊണ്ട് അവരോടൊത്ത് ചെറിയൊരു പങ്കും സഹവാസവും നാം പ്രതീക്ഷിക്കുന്നു. നമ്മുടെ രക്ഷകനായ കർത്താവീശോമിശിഹായെ നമ്മുടെ ജീവനായി അവൻ പ്രത്യക്ഷപ്പെടുന്നതുവരെ, അവനോടൊത്ത് മഹത്ത്വത്തിൽ നാം പ്രത്യക്ഷരാകുന്നതുവരെ, നാം കാത്തിരിക്കുകയും ചെയ്യുന്നു.”

ഖണ്ഡിക – 9
ആരാധനക്രമം സഭയുടെ ഏകപ്രവർത്തനമല്ല

വിശുദ്ധ ആരാധനക്രമം സഭയുടെ പ്രവർത്തനങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്നില്ല. കാരണം, മനുഷ്യർ ആരാധനക്രമത്തിലേക്കു വരുന്നതിനുമുമ്പ് വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും വിളിക്കപ്പെടേണ്ടത് ആവശ്യമാണ്. “എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്ത ഒരുവനിൽ എങ്ങനെവിശ്വസിക്കും? പ്രഘോഷിക്കുന്നവനില്ലാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടുന്നില്ലെങ്കിൽ എങ്ങനെ പ്രഘോഷിക്കും?” (റോമാ 10:14,15). 

തന്നിമിത്തം സഭ എല്ലാ മനുഷ്യരും ഏകസത്യദൈവത്തെയും അവൻ അയച്ച് ഈശോമിശിഹായെയും അറിയാനും തങ്ങളുടെ വഴികളിൽനിന്നു പിന്തിരിഞ്ഞ് പശ്ചാത്തപിക്കാനും വേണ്ടിയാണിത്. അതുകൊണ്ട് ഇതുവരെ വിശ്വാസത്തിലേക്കു വരാത്തവരോട് സഭ രക്ഷയുടെ സന്ദേശം വിളംബരം ചെയ്യുന്നു. വിശ്വാസികളോടും നിരന്തരം വിശ്വാസവും അനുതാപവും പ്രസംഗിക്കേണ്ടിയിരിക്കുന്നു. വിശേഷിച്ചും, അവരെ കൂദാശകൾക്ക് ഒരുക്കേണ്ടതുണ്ട്. മിശിഹാ കല്പിച്ചവയെല്ലാം ആചരിക്കാൻ അവരെ പഠിപ്പിക്കണം.”

പരസ്നേഹത്തിന്റെയും ഭക്തിയുടെയും പ്രേഷിതത്വത്തിന്റെയും എല്ലാ പ്രവൃത്തികളിലേക്കും ആകർഷിക്കണം. പ്രസ്തുത പ്രവൃത്തികൾവഴി ക്രൈസ്തവവിശ്വാസികൾ തീർച്ചയായും ഈ ലോകത്തിന്റേതല്ലെന്നും പ്രത്യുത, ലോകത്തിന്റെ വെളിച്ചമാണെന്നും അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നുവെന്നും ലോകത്തിന്റെ മുമ്പാകെ തെളിയിക്കണം.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles