അത്മായരുടെ പ്രേഷിതദൗത്യത്തെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

33) അല്മായ പ്രേഷിതത്വം

ദൈവജനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവരും മിശിഹായുടെ ഒരേ ശരീരത്തില്‍ ഒരേ തലവന്റെ കീഴില്‍ സ്ഥാപിക്കപ്പെട്ടവരുമായ അല്മായര്‍, അവര്‍ ആരായിരുന്നാലും, സജീവാംഗങ്ങളെപ്പോലെ സ്രഷ്ടാവിന്റെ ദാനത്താലും രക്ഷകന്റെ കൃപയാലും ലഭിച്ച സര്‍വശക്തികളോടുംകൂടെ സഭയുടെ വളര്‍ച്ചയ്ക്കും അതിന്റെ നിരന്തരമായ വിശുദ്ധീകരണത്തിനും വേണ്ടി സഹകരിക്കണം.

അല്മായരുടെ പ്രേഷിതത്വം സഭയുടെതന്നെ രക്ഷാകരദൗത്യത്തിലുള്ള അവരുടെ ഭാഗഭാഗിത്വമാണ്. ഈ പ്രേഷിത പ്രവര്‍ത്തനത്തിനായി മാമ്മോദീസാവഴിയും സ്ഥൈര്യലേപനംവഴിയും കര്‍ത്താവാല്‍ത്തന്നെ സകലരും നിയോഗിക്കപ്പെട്ടിരിക്കുന്നു. കൂദാശകള്‍ വഴി, പ്രധാനമായും പരിശുദ്ധ കുര്‍ബാനവഴി, എല്ലാ പ്രേഷിതത്വത്തിന്റെയും ആത്മാവായ ദൈവസ്‌നേഹവും പരസ്‌നേഹവും അവര്‍ പകര്‍ന്നുനല്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

സഭയ്ക്ക് അല്മായര്‍വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരാന്‍ കഴിയൂ എന്നവിധത്തില്‍ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സഭയെ സന്നിഹിതമാക്കുകയും യാഥാര്‍ത്ഥ്യവത്കരിക്കുകയും ചെയ്യാന്‍ അവര്‍ പ്രത്യേകവിധമായി വിളിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ, എല്ലാ അലാമായരും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദാനങ്ങള്‍ നിമിത്തവും ‘മിശിഹായുടെ ദാനങ്ങളുടെ അളവനുസരിച്ചും’ (എഫേ 4:7) സഭയുടെതന്നെ സാക്ഷികളും സജീവ ഉപകരണങ്ങളുമായി നിലകൊള്ളുന്നു.

എല്ലാ ക്രൈസ്തവ വിശ്വാസികളെയും സാകല്യേന ബാധിക്കുന്ന ഈ പ്രേഷിതത്വത്തിനു പുറമേ, അലാമായര്‍ പലരീതിയില്‍ ഹയരാര്‍ക്കിയുടെ പ്രേഷിതത്വത്തില്‍ കൂടുതല്‍ നേരിട്ടു സഹകരിക്കാന്‍ വിളിക്കപ്പെടാം. ഉദാഹരണത്തിന്, പൗലോസ് ശ്ലീഹയെ സഹായിച്ചിരുന്നവരും സുവിശേഷത്തിനായി കര്‍ത്താവില്‍ വളരെയേറെ അദ്ധ്വാനിച്ച (ഫിലി 4:3, റോമാ 16:3 ff) വരുമായി സ്ത്രീപുരുഷന്മാര്‍. മാത്രമല്ല, സഭാപരമായ ചില ജോലികള്‍ ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ക്കായി ചെയ്യാന്‍ ഹയരാര്‍ക്കിയാല്‍ നിയോഗിക്കപ്പെടത്തക്കവിധം കഴിവും അവര്‍ക്കുണ്ട്.

ദൈവികമായ രക്ഷാസന്ദേശം എല്ലാക്കാലത്തും ലോകംമുഴുവനിലുമുള്ള എല്ലാ മനുഷ്യരുടെ പക്കലും കൂടുതല്‍കൂടുതല്‍ പ്രചരിപ്പിക്കാന്‍ വേണ്ടി അദ്ധ്വാനിക്കാനുള്ള മഹത്തായ കടമ എല്ലാ അല്മായര്‍ക്കുമുണ്ട്. അവരുടെ കഴിവുകള്‍ക്കും കാലത്തിന്റെ ആവശ്യങ്ങള്‍ക്കും അനുസൃതമായി സഭയുടെ രക്ഷാകരജോലിയില്‍ അവരും തീക്ഷ്ണതാപൂര്‍വം പങ്കെടുക്കത്തക്കവിധമുള്ള സര്‍വമാര്‍ഗ്ഗങ്ങളും അവര്‍ക്കു തുറക്കപ്പെടണം.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles