ആദ്യമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചത് ഏത് മാര്‍പാപ്പയാണ്?

പൊതു സ്ഥങ്ങളിൽ പുകവലി ആദ്യം നിരോധിച്ചത് ഒരു മാർപാപ്പയാണന്നു എത്ര പേർക്കറിയാം ?
പതിനാറാം നൂറ്റാണ്ടിൽ യുറോപ്യന്മാരാണ് പുകയില ലോകത്തിനു പരിചയപ്പെടുത്തിയത്. യുറോപ്പിൽ പുകയിലയുടെ ഉപയോഗം വ്യാപകമായപ്പോൾ എവിടെയെല്ലാം ഇത് ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്നിവ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.
ചില വ്യക്തികൾ ദൈവാലയ പരിസരത്തും ചിലപ്പോൾ ദൈവാലയത്തിനുള്ളിലും പുകവലി പതിവാക്കി. ഇതു വിശ്വാസികളുടെ ഇടയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായി. അവസാനം മാർപാപ്പയ്ക്ക് ഈ പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു.
1590 സെപ്റ്റംബർ 15ന് ഉർബൻ ഏഴാമനെ മാർപാപ്പയായി തിരഞ്ഞെടുത്തു. 12 ദിവസമേ അദ്ദേഹത്തിന്റെ ഭരണത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളു. എങ്കിലും പുകവലി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന്റെ കൊച്ചു പേപ്പസിക്ക് സാധിച്ചു.
ദൈവാലത്തിനുള്ളിലാ പരിസരത്തോ ആരെങ്കിലും പുകവലിക്കുകയോ പുകയില ചവയ്ക്കുകയാ, മൂക്കിൽ പൊടി ഉപയോഗിക്കുകയോ ചെയ്താൽ അവരെ സഭയിൽ നിന്നും പുറത്താക്കിയിരുന്നു.
എത്ര ദിവസത്തേക്കായിരുന്നു ഈ പുറത്താക്കൽ എന്നു ഇതുവരെ വ്യക്തമല്ല. പതിനെട്ടാം നൂറ്റാണ്ടിൽ ബനഡിക്ട് പതിമൂന്നാമൻ പാപ്പ ഈ നിയമം അസാധുവാക്കുന്നതു വരെ ഈ നിയമം സഭയിൽ നിലനിന്നിരുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.