ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ്

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്യു.എസ്.) സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസരംഗത്തും 10 ശതമാനം സംവരണം എന്ന കേന്ദ്രനിയമം നടപ്പിലാക്കുന്നതിനായി കേരള സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ സിനഡ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സംവരണേതര ക്രൈസ്തവ വിഭാഗങ്ങള്‍ പുറന്തള്ളപ്പെട്ടുകൊിണ്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ പ്രത്യാശയ്ക്ക് വക നല്‍കുന്ന നടപടിയാണിത്.

എന്നാല്‍, സംവരണത്തിനു മാനദണ്ഡമായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഭൂപരിധി സംസ്ഥാനസര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമാണെന്ന് സിനഡ് വിലയിരുത്തി. ഭൂപരിധി സംബന്ധിച്ച കേന്ദ്രമാനദണ്ഡമായ 5 ഏക്കറില്‍ നിന്ന് 2.5 ഏക്കര്‍ ആയി സംസ്ഥാന ഗവണ്‍മെന്റ് കുറച്ചിരിക്കുകയാണ്. ഇതിനോടകം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഒരു സംസ്ഥാനവും കൃഷി ഭൂമിയുടെ അളവ് കേന്ദ്ര മാനദണ്ഡത്തില്‍ നിന്ന് താഴ്ത്തി നിശ്ചയിച്ചിട്ടില്ല എന്നിരിക്കെ കേരളം മാത്രം ഭൂപരിധി വെട്ടിക്കുറച്ചത് സര്‍ക്കാര്‍ പുന:പരിശോധിക്കേതാണ്.
കെ.എ.എസ്. ഉള്‍പ്പടെ പി.എസ്.സി. ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകള്‍ക്കുകൂടി ബാധകമാകത്തക്ക വിധത്തില്‍ മുന്‍കാലപ്രാബല്യത്തോടെ സംസ്ഥാനത്ത് 10 ശതമാനം ഇ.ഡബ്ലിയു.എസ്. സംവരണം നടപ്പില്‍ വരുത്തുന്നതിനുള്ള തീരുമാനം ഉണ്ടാകണമെന്ന് സിനഡ് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles