ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന സ്ഥലങ്ങള്‍

~ അഭിലാഷ് ഫ്രേസര്‍ ~

 

ആദ്യ നൂറ്റാണ്ടിലെ മതപീഡനങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. റോമ സാമ്രാജ്യത്തിന് കീഴില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലി കഴിച്ചത് അനേക ലക്ഷം പേരാണ്. എന്നാല്‍ ആധുനിക കാലത്തും നിരവധി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നതാണ് സത്യം. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ക്രൈസ്ത പീഡനം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. ഈ ആധുനിക കാലത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്.

സുഡാന്‍

രണ്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ക്രൈസ്ത വിശ്വാസം നിലനിന്നിരുന്ന രാജ്യമാണ് സുഡാന്‍. എന്നാല്‍ 2 ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ അവിടെ 20 ാം നൂറ്റാണ്ടിലേതിനേക്കാള്‍ സുരക്ഷിതരായിരുന്നു എന്നതാണ് സത്യം. 1956 ല്‍ സുഡാന്‍ ഒരു സ്വതന്ത്ര രാജ്യമായതിന് ശേഷമാണ് മതപീഡനങ്ങള്‍ വര്‍ദ്ധിച്ചത്. പ്രത്യേകിച്ച തെക്കന്‍ സുഡാനില്‍ അനേകം പള്ളികള്‍ നശിപ്പിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ നിരന്തര ഭീതിയിലാണ് അവിടെ ജീവിക്കുന്നത്.

സിറിയ

ക്രിസ്തുമതത്തിന്റെ ആരംഭം മുതല്‍ക്കേ സിറിയയില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നു. എന്നാല്‍ 2000 വര്‍ഷം കഴിഞ്ഞപ്പോള്‍ സിറിയിയില്‍ ക്രൈസ്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. 20 ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യം 40 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് താഴ്ന്നു.

തുര്‍ക്കി

വളരെ സമൃദ്ധമായ ക്രൈസ്തവ പാരമ്പര്യമുള്ള രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുള്‍ അനേക കാലം ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായിരുന്നു. പരിശുദ്ധ മറിയം യേശുവിന്റെ സ്വര്‍ഗാരോപണത്തിന് ശേഷം യോഹന്നാനുമൊത്ത് ഇവിടെയാണ് താമസിച്ചിരുന്നത്. എന്നാല്‍ 20 ാം നൂറ്റാണ്ടില്‍ 30 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് വെറും 0.15 ശതമാനം മാത്രമാണുള്ളത്. അര്‍മേനിയന്‍ വംശജരുടെ കൂട്ടക്കൊലയാണ് ഇതിന് പ്രധാന കാരണം. അര്‍മീനിയക്കാര്‍ക്ക് സംഭവിച്ചതു കണ്ട് ക്രിസ്ത്യാനികള്‍ കൂട്ടമായി രാജ്യം വിട്ടു.

ഇറാക്ക്

ആദ്യ നൂറ്റാണ്ടില്‍ തന്നെ വി. തോമസ് ശ്ലീഹയുടെ പ്രത്‌ന ഫലമായി ഇറാക്കില്‍ ക്രിസ്തുമതം എത്തിയിരുന്നു. 100 വര്‍ഷം മുമ്പ് ഇവിടെ ക്രിസ്ത്യാനികളുടെ ജനസംഖ്യം 35 ശതമാനമായിരുന്നു. എന്നാല്‍ 2013 ലെ കണക്ക് പ്രകാരം അത് 1.5 ശതമാനമായി താഴ്്ന്നു. ഇവിടെ ക്രിസ്ത്യാനികള്‍ നേരിട്ടത് അതികഠിനമായ പീഡനമാണ്. സദ്ദാം ഹൂസ്സൈന്റെ കാലത്ത് ക്രിസ്ത്യാനികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

ഉഗാണ്ട

കിഴക്ക്-മധ്യ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട ക്രൈസ്ത പാരമ്പര്യമുള്ള പ്രദേശമല്ല. ഉഹാണ്ടന്‍ പ്രസിഡന്റ് ഇദി അമീന്റെ കാലത്ത് 3 ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഇദി അമീന്‍ ക്രിസ്ത്യാനികളെ വെറുത്തിരുന്നു. തല്ഫലമായി അനേകം ക്രൈസ്തവരെ അമീന്‍ കൊന്നൊടുക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles