ചുഴലികാറ്റില്‍ കാവലായ് ദൈവത്തിന്റെ ആലയം

ടെക്‌സാസിലെ എമോറിലുള്ള സെന്റ് ജോണ്‍ ദേവാലയത്തിനോടു ചേര്‍ന്നുളള ഇടവകയിലെ ജനങ്ങള്‍ ആ വാര്‍ത്ത കേട്ട’് പരിഭ്രാന്തരായി. അവരുടെ ദിശയിലേക്ക് ചുഴലികാറ്റ് വീശാന്‍ പോകുന്നു! എല്ലാം തകര്‍ത്ത് കൊണ്ടു പോകാന്‍ ശേഷിയുള്ള കൊടുങ്കാറ്റ്!

പരിഭ്രാന്തരായ ഇടവകക്കാര്‍ അഭയം തേടാന്‍ തെരഞ്ഞെടുത്തത് ദേവാലയമായിരുന്നു. ഇടവകയുടെ ഹാളിലും ദേവാലയത്തിന്റെ ഇടനാഴിയിലുമായി അവര്‍ അഭയം പ്രാപിച്ചു.

‘ഹാളിലേക്ക് ഞങ്ങള്‍ പ്രവേശിച്ച് 30 സെക്കന്റ് കഴിഞ്ഞപ്പോള്‍ തന്നെ അത് സംഭവിച്ചു. കൊടുംകാറ്റ് ദേവാലയത്തിന്റെ മേല്‍ ആഞ്ഞടിച്ചു. കാറ്റിന്റെ ശക്തിമൂലം മേല്‍ക്കൂരയെ താങ്ങി നിര്‍ത്തിയ ബീമുകള്‍ വളഞ്ഞ് മേല്‍ക്കൂര താഴേക്കിടിഞ്ഞു. എന്നാല്‍ ആര്‍ക്കും തന്നെ ഒന്നും സംഭവിച്ചില്ല’, യുവാക്കളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണിക്ക ഹ്യൂഗ്‌സ് പറഞ്ഞു

സെന്റ് ജോണ്‍ ഇടവകയിലുളള കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 45 ഇടവകശുശ്രൂഷകര്‍ക്കും ആ സങ്കേതം ഒരു ആശ്രയമായിരുന്നു. ചുഴലിക്കാറ്റ് പള്ളിവാതിലിനു നേരെ ആഞ്ഞടിക്കുതിനു മുന്‍പ് തന്നെ ഹ്യൂഗ്‌സും തന്റെ ഭര്‍ത്താവും കാറ്റിനെ അതിജീവിക്കാനുളള ശ്രമം തുടങ്ങിയിരുന്നു.

ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയില്‍ ഹ്യൂഗ്‌സ് പറഞ്ഞു, ‘എല്ലാവരും തികച്ചും ശാന്തരാണ്. എല്ലാം ശരിയായി പോകുന്നു എന്ന് തോുന്നു’. ചുഴലിക്കാറ്റ് അല്‍പം ശമിച്ചപ്പോള്‍ കുട്ടികളെ ശാന്തരാക്കാനായി അവരുടെ മാതാപിതാക്കള്‍ പാട്ടു പാടാന്‍ ആരംഭിച്ചു. തുടര്‍ന്ന് സംരക്ഷണപ്രാര്‍ത്ഥന ആരാംഭിച്ചു.

അടിയന്തിര വൈദ്യ സഹായം എത്തുന്നതുവരെ രണ്ടു മണിക്കൂറോളം ഇടവകക്കാര്‍ ദേവാലയത്തിന്റെ ഹാളില്‍ തന്നെ അഭയം പ്രാപിച്ചു. എന്നാല്‍ വാതകചോര്‍ച്ച കാരണം വൈദ്യുതി ലൈനുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ദേവാലയത്തില്‍ നിന്നും അവര്‍ നീക്കം ചെയ്യപ്പെട്ടു.

‘ചുഴലിക്കാറ്റുമൂലം കെട്ടിടത്തിന്റെ ഇരുവശങ്ങളും തകര്‍ന്നു’ ് ടെക്‌സസിലെ ടൈലര്‍ രൂപത പൊതുകാര്യങ്ങളുടെ അധികാരി പേയട്ടണ്‍ ലോ പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചിനെ ‘അത്ഭുതം’ എന്നാണ് ജനങ്ങള്‍ വിശേഷിപ്പിച്ചത്. രാത്രി തന്നെ കിഴക്കന്‍ ടെക്‌സാസില്‍ 4 പേരുടെ ജീവന്‍ ചുഴലികാറ്റ് എടുത്തിരുന്നു. അതിശക്തമായ കൊടും കാറ്റ് കാരണം കിഴക്കന്‍ ടെക്‌സാസില്‍ 5 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഭയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, എല്ലാ ഇടവകകളിലും കൊടുംകാറ്റ് നാശം വിതച്ചു. എന്നാല്‍ ദൈവകൃപ കൊണ്ടും മാതാവിന്റെ കരുണ കൊണ്ടും ഇവിടെ ആര്‍ക്കും തന്നെ ഒരു പോറല്‍ പോലും സംഭവിച്ചില്ല,’ ലോ പറഞ്ഞു. 2017 ലാണ് ഈ സംഭവം ഉണ്ടായത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles