വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം ഒന്‍പതാം തീയതി
പുണ്യാനുകരണം
1.പുരാതന കാലങ്ങളിലെപ്പോലെ ഇന്നും സഭയെ പല നാടുകളിലും ലോകശക്തികളും നരകശക്തികളും ഒന്നുചേർന്ന് സദാ പീഡിപ്പിച്ചുവരുന്നു. നമ്മുടെ സഹോദരന്മാരായ ക്രിസ്ത്യാനികൾ ഇന്നും വിശ്വാസത്തെപ്രതി അവരുടെ രക്തം ചിന്തി ജീവനെ ബലികഴിക്കുന്നു. നമുക്ക് അതിനിടവന്നാൽ അപ്രകാരം രക്തം ചിന്തി ജീവനെ ബലികഴിക്കുന്നതിനു നാം സന്നദ്ധന്മാരാണോ?
2,ഏതുവിധ പീഡകളെയും എതിരിടുന്നതിനു നമ്മുടെ വിശ്വാസത്തെ പ്രബലപ്പെടുത്തി ജീവിക്കുന്നുണ്ടോ? ജീവനെക്കാൾ വലുതായി നാം വിശ്വാസത്തെയും ലോകത്തെക്കാൾ ശ്രേഷ്ഠമായി സ്വർഗ്ഗത്തേയും നാം വിലമതിക്കയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ.?
ജപം
കർത്താവേ ബന്ധിക്കപ്പെട്ടവരുടെ നെടുവീർപ്പ് നിൻ്റെ മുൻപാകെ എത്തട്ടെ. ഞങ്ങളുടെ അയൽക്കാർക്ക് അവരുടെ മാർവ്വിടത്തിൽ ഏഴിരട്ടിയായി പകരം കോടുക്കേണമെ. നിൻ്റെ വിശുദ്ധന്മാർ ചിന്തിയ രക്തത്തിനായി പ്രതിക്രിയ ചെയ്യണമെ.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
വേദസാക്ഷികൾക്കു ധൈര്യവും ആശ്വാസവും കൊടുത്ത ക്രൂശിക്കപ്പെട്ട ഈശോ കർത്താവേ, ഞങ്ങളുടെ ദുഃഖങ്ങളിലും പീഡകളിലും ഞങ്ങൾക്കു സഹനശക്തിയും ധൈര്യവും തന്നരുളേണമെ.
സൽക്രിയ
ദുഃഖങ്ങളും വേദനകളും ക്ഷമാപൂർവ്വം ക്ഷമിക്കുന്നതാണെന്നു തീരുമാനിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.