വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം ഇരുപത്തിരണ്ടാം തീയതി
1. നിന്റെ ശരീരത്തെ നോയമ്പും തപക്രിയകളും പുണ്യപ്രവൃത്തികളും കൊണ്ടു നീ അലങ്കാരിക്കാറുണ്ടോ? ചവുദോഷത്തിൻകീഴ് കടമുള്ള മാംസവർജനം ഒരുനേരം മുതലായവയെ നീ മുടക്കിയിട്ടുണ്ടോ?
2.മദ്യപാനം, വ്യഭിചാരം പ്രകൃതിവിരുദ്ധമായ മോഹപാപങ്ങൾ, അമിതഭോജനം, ക്രമമറ്റവിശ്രമം മുതലായവയാൽ നിന്റെ ശരീരത്തെ നീ ലാളിച്ചിട്ടില്ലേ?
ശരീരത്തെ ക്രമമറ്റു സുഖിപ്പിക്കുന്നവൻ ആത്മാവിനെ ദുഃഖിപ്പിക്കുന്നു. മിശിഹായേയും വിശുദ്ധന്മാരെയും പോലെ പുണ്യശരീരത്തോടുകൂടി ഉയിർക്കുന്നതിനു നീ ആഗ്രഹിക്കു ന്നുണ്ടെങ്കിൽ, മിശിഹായെയും വിശുദ്ധന്മാരെയും പോലെതന്നെ നിന്റെ ശരീരത്തെ ക്രൂശിക്കുകയും ക്ളെശിപ്പിക്കയും വേണം.
ജപം.
മഹാവേദസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുശരീരം പാപികളാൽ അശുദ്ധമാക്കപെടുവാൻ അനുവദിക്കാതെ അതിനെ അത്ഭുതകരമായ വിധത്തിൽ സംരക്ഷിച്ച ദൈവമേ ! പരിശുദ്ധാരൂപിയുടെ ആലയമായ ഞങളുടെ ശരീരത്തിൽ അശുദ്ധപാപങ്ങളിൽ വീണു പിശാചിന്റെ ആലയങ്ങളായിത്തീരാതിരിപ്പാൻ കൃപചെയ്യേണമെ.
ആമേൻ.
3സ്വർഗ. 3. നന്മ 3. ത്രിത്വ.
സുകൃതജപം
മിശിഹായുടെ ദിവ്യശരീരമെ! എന്നെ രക്ഷിക്കണമെ.
സൽക്രിയ
മാംസവർജനം ഒരുനേരം മുതലായവയെക്കൊണ്ട് നിന്റെ ശരീരത്തെ വിശുദ്ധീകരിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.